---
title: "എടച്ചേരിയിൽ നാളെ ദ്വിദിന മാധ്യമ ശില്പശാലയ്ക്ക് തുടക്കമാവും"
english_title: "A two-day media workshop will begin tomorrow in Edachery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/117154/a-two-day-media-workshop-will-begin-tomorrow-in-edachery"
published_at: "2023-05-25T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f94bbc1fd6_shilpashala_pic.jpeg"
keywords: []
---

# എടച്ചേരിയിൽ നാളെ ദ്വിദിന മാധ്യമ ശില്പശാലയ്ക്ക് തുടക്കമാവും

> **Lead Summary:** **വടകര: [ **രണ്ട് ദിവസങ്ങളിലായി നടക്കുന്ന മാധ്യമ ശില്പശാലയ്ക്ക് നാളെ എടച്ചേരിയിൽ തുടക്കമാവും. മാധ്യമ പ്രവർത്തനത്തിൻ്റെ വിവാധതലങ്ങൾ ചർച്ച ചെയ്യുന്ന ദ്വിദിന മാധ്യമ ശില്പശാലയിൽ രജിസ്റ്റർ ചെയ്ത 30 ലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. പ്രമുഖ സാംസ്ക്കാരിക കേന്ദ്രമായ എടച്ചേരി വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയമാണ് സംഘാടകർ.

## Article Content

**വടകര: [ **രണ്ട് ദിവസങ്ങളിലായി നടക്കുന്ന മാധ്യമ ശില്പശാലയ്ക്ക് നാളെ എടച്ചേരിയിൽ തുടക്കമാവും. മാധ്യമ പ്രവർത്തനത്തിൻ്റെ വിവാധതലങ്ങൾ ചർച്ച ചെയ്യുന്ന ദ്വിദിന മാധ്യമ ശില്പശാലയിൽ രജിസ്റ്റർ ചെയ്ത 30 ലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. പ്രമുഖ സാംസ്ക്കാരിക കേന്ദ്രമായ എടച്ചേരി വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയമാണ് സംഘാടകർ.

ഹൈസ്കൂൾ - ഹയർ സെക്കണ്ടറി വിദ്യാർത്ഥികളും ഈ മേഖലയിൽ അഭിരുചിയുള്ളവരും ക്യാമ്പിൽ പങ്കെടുക്കും. 26-27 തിയ്യതികളിൽ എടച്ചേരി നരിക്കുന്ന് യു പി സ്കൂളിലാണ് ശില്പശാല നടക്കുന്നത്. ഡോ. ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകരായ കമാൽ കെ.ബാലകൃഷണൻ, ഷിദ ജഗത് ,വി.കെ ജോബിഷ്, ഇസ്മയിൽ വാണിമേൽ, കെ.കെ ശ്രീജിത് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/117154/a-two-day-media-workshop-will-begin-tomorrow-in-edachery)