---
title: "പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു: വടകരയിലെ ആശുപത്രിക്കും ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തു "
english_title: "Woman and baby died during delivery: Police registered a case against the doctors of the Vadakara hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/117171/woman-and-baby-died-during-delivery-police-registered-a-case-against-the-doctors-of-the-vadakara-hospital"
published_at: "2023-05-26T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647011d44c73d_cm.jpg"
keywords: []
---

# പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു: വടകരയിലെ ആശുപത്രിക്കും ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തു 

> **Lead Summary:** **വടകര: **വടകര സി.എം. ആശുപത്രിയിൽ നിന്നും പ്രസവ ശസ്ത്രക്രിയ കഴിഞ്ഞു പുറത്തെടുത്ത കുഞ്ഞും പിന്നീട് അബോധാവസ്ഥയിലാവുകയും കഴുത്തിനു താഴോട്ട് ചലന ശേഷി നഷ്ടപ്പെടുകയും ചെയ്ത അമ്മയും മരണപ്പെട്ട സംഭവത്തിൽ ഭർത്താവിന്റെ പരാതിയിന്മേൽ ആശുപത്രി ഉടമയ്ക്കും ഡോക്ടർമാർക്കും എതിരെ വടകര പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

## Article Content

**വടകര: **വടകര സി.എം. ആശുപത്രിയിൽ നിന്നും പ്രസവ ശസ്ത്രക്രിയ കഴിഞ്ഞു പുറത്തെടുത്ത കുഞ്ഞും പിന്നീട് അബോധാവസ്ഥയിലാവുകയും കഴുത്തിനു താഴോട്ട് ചലന ശേഷി നഷ്ടപ്പെടുകയും ചെയ്ത അമ്മയും മരണപ്പെട്ട സംഭവത്തിൽ ഭർത്താവിന്റെ പരാതിയിന്മേൽ ആശുപത്രി ഉടമയ്ക്കും ഡോക്ടർമാർക്കും എതിരെ വടകര പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

വടകര ഡിവൈഎസ്പി ക്കാണ് അന്വേഷണച്ചുമതല. ഇരിങ്ങണ്ണൂർ സ്വദേശി കൂടന്റവിടെ സൗധ (32 വയസ്സ്) യും അവരുടെ കുഞ്ഞുമാണ് പ്രസവ ശസത്രത്രീയയോട നുബന്ധിച്ചു മരിച്ചത്. പൂർണ ഗർഭിണിയും ആരോഗ്യവതിയുമായ സൗധയെ പ്രസവ വേദനയെ തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി പതിമൂന്നിനാണ് നേരത്തെ കാണിച്ചു കൊണ്ടിരുന്ന ഡോക്ടർ ജയശ്രീ രാജഗോപാൽ ഉള്ള വടകര സി.എം. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിലേക്ക് പൂർണ ആരോഗ്യവതിയായി നടന്നു പോയ സൗധയെ സിസേറിയന് വിധേയമാക്കുകയും അത്യാസന്ന നിലയിലായ കുഞ്ഞിനെ വെന്റിലേറ്റർ സൗകര്യത്തിനെന്നും പറഞ്ഞു തൊട്ടടുത്തുള്ള പാർക്കോ ഹോസ്പിറ്റലിൽ കൊണ്ടുപോകുകയും അവിടെ വെച്ചു മൂന്നാമത്തെ ദിവസം മരണപ്പെടുകയും ചെയ്തു.

ഓപ്പറേഷനു ശേഷം അബോധാവസ്ഥയിലും അത്യാസന്ന നിലയിലുമായ സൗധയെ കോഴിക്കോട് മൈത്ര, വടകര പാർക്കോ, കോഴിക്കോട് ഇക്ര എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു ചികിത്സിച്ചെങ്കിലും 90 ദിവസ്ത്തിനു ശേഷം മെയ്‌ 13 ന് മരിച്ചു.

അനസ്തേഷ്യ നൽകിയതിലെയും ചികിത്സയിലെയും പിഴവും അനാസ്ഥയുമാണ് കുഞ്ഞും തുടർന്ന് ഭാര്യ ബോധം തിരിച്ചു കിട്ടാതെ മരണപ്പെടാനും കാരണം എന്നു കാണിച്ചു ഗൈനക്കോളജി ഡോക്ടർ ജയശ്രീ രാജഗോപാൽ, അനസ്തേഷ്യ ഡോക്ടർ നിധിൻ എസ്.വി, സി.എം. ഹോസ്പിറ്റൽ മെഡിക്കൽ ഡയരക്ടർ, എം.ഡി എന്നിവരെ പ്രതിയാക്കി ഭർത്താവ് കൂടന്റവിട മുഹമ്മദലി വടകര റൂറൽ എസ്.പി.ക്ക് നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.

ഡോക്ടർമാരിൽ നിന്നും ആശുപത്രി അധികൃതരിൽ നിന്നും നഷ്ടപരിഹാരമടക്കമാ വശ്യപ്പെട്ട് ഉപഭോക്തൃ കോടതി മുമ്പാകെ കേസ് ഫയൽ ചെയ്യാനും രാഷ്ട്രീയപ്പാർട്ടികളുടെയടക്കം പിന്തുണ തേടിക്കൊണ്ട് ആശുപത്രിയ്‌ക്ക്‌ മുൻപിൽ സമാധാനപരമായി സമരം നടത്താനും ആലോചിക്കുന്നുണ്ടെന്നും പത്ര സമ്മേളത്തിൽ അറിയിച്ചു.

പത്ര സമ്മേളനത്തിൽ സൗധയുടെ ഭർത്താവ് മുഹമ്മദലി, സഹോദരൻ ഷംസുദ്ദീൻ സൗദയുടെ സഹോദരൻ ജലീൽവളയം സി പി സലാം കചെരി മനുഷ്യാവകാശ പ്രവർത്തകനുമായ വിജയൻ തലശ്ശെരി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/117171/woman-and-baby-died-during-delivery-police-registered-a-case-against-the-doctors-of-the-vadakara-hospital)