---
title: "വടകരയിൽ 60 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ "
english_title: "Youth arrested with 60 bottles of foreign liquor in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/117229/youth-arrested-with-60-bottles-of-foreign-liquor-in-vadakara"
published_at: "2023-05-26T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64705712aff41_videshamadyam.jpg"
keywords: []
---

# വടകരയിൽ 60 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ 

> **Lead Summary:** **വടകര: **വടകരയിൽ 60 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ. മാവൂർ സ്വദേശിയായ ബിനീതാണ് എക്സൈസിന്റെ പിടിയിലായത്. മാഹിയിൽ നിന്നും വിദേശമദ്യം കടത്തുകയായിരുന്ന ബിനീതിനെ ഇന്നലെ രാത്രി 10 മണിയോടെയാണ് പാർക്കോ ഹോസ്പിറ്റലിന് മുൻ വശത്തുനിന്ന് എക്സൈസ് പിടികൂടിയത്.

## Article Content

**വടകര: **വടകരയിൽ 60 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ. മാവൂർ സ്വദേശിയായ ബിനീതാണ് എക്സൈസിന്റെ പിടിയിലായത്. മാഹിയിൽ നിന്നും വിദേശമദ്യം കടത്തുകയായിരുന്ന ബിനീതിനെ ഇന്നലെ രാത്രി 10 മണിയോടെയാണ് പാർക്കോ ഹോസ്പിറ്റലിന് മുൻ വശത്തുനിന്ന് എക്സൈസ് പിടികൂടിയത്.

ജെ ഇ സി സ്പെഷ്യൽ സ്ക്വാർഡ് അംഗം രാകേഷ് ബാബുവിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ തറോൽ, സിവിൽ എക്സൈസ് ഓഫീസർമാരായ,ലിനീഷ്, ശ്രീരഞ്ജ് ചേര്‍ന്നാണ് ബിനീതിനെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/117229/youth-arrested-with-60-bottles-of-foreign-liquor-in-vadakara)