---
title: "വൃത്തിയുള്ള കേരളം;അഴിയൂരിൽ പഞ്ചായത്ത് തല സംഘാടക സമിതി യോഗം സംഘടിപ്പിച്ചു "
english_title: "Clean Kerala; Panchayat level organizing committee organized a meeting in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/117343/clean-kerala-panchayat-level-organizing-committee-organized-a-meeting-in-azhiyur"
published_at: "2023-05-26T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470c5f417091_azhiyur.jpg"
keywords: []
---

# വൃത്തിയുള്ള കേരളം;അഴിയൂരിൽ പഞ്ചായത്ത് തല സംഘാടക സമിതി യോഗം സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: **അഴിയൂർ ഗ്രാമപഞ്ചായത്ത് നവകേരളം വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം എന്ന ലക്ഷ്യവുമായി പഞ്ചായത്ത് തല സംഘാടക സമിതി യോഗം ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വെച്ച് ചേർന്നു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

## Article Content

**വടകര: **അഴിയൂർ ഗ്രാമപഞ്ചായത്ത് നവകേരളം വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം എന്ന ലക്ഷ്യവുമായി പഞ്ചായത്ത് തല സംഘാടക സമിതി യോഗം ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വെച്ച് ചേർന്നു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തിന്റെ സാഹചര്യം വിലയിരുത്തി അന്യോജ്യമായ രീതിയിൽ രൂപം നൽകിയ ക്യാമ്പയിനിന്റെ പ്രവർത്തന റിപ്പോർട്ട്‌ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ഇ അരുൺ കുമാർ അവതരിപ്പിച്ചു.

വാർഡ് തല ശുചിത്വ സമിതി നടത്തിയ പ്രവർത്തനങ്ങൾ, ഹരിത കർമ്മ സേന പ്രവർത്തനങ്ങൾ എന്നിവ യോഗത്തിൽ വിലയിരുത്തുകയും മെയ് 30 നുള്ളിൽ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് വാർഡ് തല ശുചിത്വ കമ്മിറ്റിയുടെ പ്രവർത്തനം ശക്തമാക്കുവാൻ യോഗത്തിൽ തീരുമാനമായി.

വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ ,ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ കരോടി,ഹരിതം കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന പി എന്നിവർ സംസാരിച്ചു.

വാർഡ് മെമ്പർമാർ,വി ഇ ഒ അസിസ്റ്റന്റ് എഞ്ചിനീയർ, ഘടക സ്ഥാപന മേധാവിമാർ, സിഡിഎസ് ചെയർപേഴ്സൺ, കുടുംബശ്രീ അംബാസിഡർ, ഹരിത കർമ്മ സേന കൺസോഷ്യം സെക്രട്ടറി, രാഷ്ട്രീയ- സാമൂഹ്യ- സന്നദ്ധ സംഘടനാ പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ,വാർഡ് തല ശുചിത്വ സമിതി അംഗങ്ങൾ, സന്നദ്ധ സേന അംഗങ്ങൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/117343/clean-kerala-panchayat-level-organizing-committee-organized-a-meeting-in-azhiyur)