---
title: "എടച്ചേരിയിൽ ദ്വിദിന മാധ്യമ ശില്പശാലയ്ക്ക് തുടക്കമായി"
english_title: "A two-day media workshop began in Edachery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/117375/a-two-day-media-workshop-began-in-edachery"
published_at: "2023-05-26T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470e1982c7e3_didwina.jpg"
keywords: []
---

# എടച്ചേരിയിൽ ദ്വിദിന മാധ്യമ ശില്പശാലയ്ക്ക് തുടക്കമായി

> **Lead Summary:** ** എടച്ചേരി: **വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം എടച്ചേരിയിൽ സംഘടിപ്പിച്ച ദ്വിദിന മാധ്യമ ശില്പശാലയ്ക്ക് തുടക്കമായി. നരിക്കുന്ന് യു പി സ്കൂളിൽ കവിയും എഴുത്തുകാരനുമായ ഡോ. ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് കെ.ടി.കെ പ്രേമചന്ദ്രൻ അധ്യക്ഷനായി.

## Article Content

** എടച്ചേരി: **വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം എടച്ചേരിയിൽ സംഘടിപ്പിച്ച ദ്വിദിന മാധ്യമ ശില്പശാലയ്ക്ക് തുടക്കമായി. നരിക്കുന്ന് യു പി സ്കൂളിൽ കവിയും എഴുത്തുകാരനുമായ ഡോ. ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡൻ്റ് കെ.ടി.കെ പ്രേമചന്ദ്രൻ അധ്യക്ഷനായി.

കവി രാധാകൃഷ്ണൻ എടച്ചേരി, വടകര പ്രസ് ക്ലബ് പ്രസിഡൻ്റ് പി.കെ രാധാകൃഷ്ണൻ, നാദാപുരം പ്രസ് ഫോറം പ്രസിഡൻ്റ് വത്സരാജ് മണലാട്ട്, നാദാപുരം പ്രസ് ക്ലബ് വൈ.പ്രസിഡൻ്റ് ബഷീർ എടച്ചേരി ,ക്യാമ്പ് ഡയരക്ടർ കെ.കെ ശ്രീജിത്, എന്നിവർ സംസാരിച്ചു.

വിജയ കലാവേദി സെക്രട്ടറി രാജീവ് വളളിൽ സ്വാഗതം പറഞ്ഞു.മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ, സിനിമാ നിരൂപകൻ വി.കെ ജോബിഷ് എന്നിവർ ക്ലാസെടുത്തു.

നാളെ ദൃശ്യമാധ്യമ രംഗത്തെക്കുറിച്ച് ഷിദ ജഗത്, വാർത്താ ശേഖരണം എന്ന വിഷയത്തിൽ ഇസ്മയിൽ വാണിമേൽ, ബഷീർ എടച്ചേരി എന്നിവർ ക്ലാസെടുക്കും.സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ജനാർദ്ദൻ ഉദ്ഘാടനം കെ.ഹരീന്ദ്രൻ ,മുഹമ്മദലി തിനൂർ, വി. ബാലകൃഷണൻ എന്നിവർ പങ്കെടുക്കും.

തെരഞ്ഞെടുത്ത ഹൈസ്കൂൾ - ഹയർ സെക്കണ്ടറി വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/117375/a-two-day-media-workshop-began-in-edachery)