---
title: "വിവാഹവീട്ടിലെ മാലിന്യം പൊതുസ്ഥലത്ത് തള്ളി; വീട്ടുടമസ്ഥന് 50,000 രൂപ പിഴയിട്ട് പഞ്ചായത്ത് "
english_title: "Garbage from the matrimonial home was thrown in public; The panchayat fined the house owner 50,000 rupees"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/117469/garbage-from-the-matrimonial-home-was-thrown-in-public-the-panchayat-fined-the-house-owner-50000-rupees"
published_at: "2023-05-27T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471ab7c51182_fined.jpg"
keywords: []
---

# വിവാഹവീട്ടിലെ മാലിന്യം പൊതുസ്ഥലത്ത് തള്ളി; വീട്ടുടമസ്ഥന് 50,000 രൂപ പിഴയിട്ട് പഞ്ചായത്ത് 

> **Lead Summary:** **ചോറോട്: **വിവാഹവീട്ടിലെ മാലിന്യം പൊതുസ്ഥലത്ത് തള്ളിയ വീട്ടുടമസ്ഥന് പഞ്ചായത്ത് 50,000 രൂപ പിഴയിട്ടു. ചോറോട് ചേന്ദമംഗലത്തെ റാണി പബ്ലിക്ക് സ്‌കൂളിന് സമീപമാണ് മാലിന്യം തള്ളിയത്.

## Article Content

**ചോറോട്: **വിവാഹവീട്ടിലെ മാലിന്യം പൊതുസ്ഥലത്ത് തള്ളിയ വീട്ടുടമസ്ഥന് പഞ്ചായത്ത് 50,000 രൂപ പിഴയിട്ടു. ചോറോട് ചേന്ദമംഗലത്തെ റാണി പബ്ലിക്ക് സ്‌കൂളിന് സമീപമാണ് മാലിന്യം തള്ളിയത്.

പതിമൂന്നാം വാർഡിലെ സിതാര മൻസിൽ കൈവേലി താഴെ സുബൈറിനാണ് പഞ്ചായത്ത് സെക്രട്ടറി നിഷ എൻ തയ്യിൽ പിഴ ചുമത്തിയത്.

സമ്പൂർണ ശുചിത്വയജ്ഞ ഭാഗമായി പാതയോരങ്ങളും വീട്ടുപറമ്പും പൊതുയിടങ്ങളുമെല്ലാം കഴിഞ്ഞ ദിവസം ശുചീകരിച്ചിരുന്നു.

വെള്ളി രാവിലെ വാർഡ് മെമ്പർ ജീഷ പനങ്ങാട്ട്, വികസന സമിതി അംഗങ്ങളായ ഒ ടി കെ രാജൻ, എം വി മനോജ്, എച്ച്ഐ എന്നിവർ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/117469/garbage-from-the-matrimonial-home-was-thrown-in-public-the-panchayat-fined-the-house-owner-50000-rupees)