---
title: "റോഡ് നവീകരണ പ്രവർത്തി ആരംഭിച്ചു "
english_title: "Road renovation work has started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/117472/road-renovation-work-has-started"
published_at: "2023-05-27T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471ae87d35cb_ulccs_work.jpg"
keywords: []
---

# റോഡ് നവീകരണ പ്രവർത്തി ആരംഭിച്ചു 

> **Lead Summary:** **വടകര: **ആയഞ്ചേരി പഞ്ചായത്ത് 12-ാം വാർഡിലെ തുണ്ടിയനാണ്ടിമുക്ക് മൊട്ടമ്മൽ മുക്ക് റോഡ് നവീകരണം തുടങ്ങി. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി.

## Article Content

**വടകര: **ആയഞ്ചേരി പഞ്ചായത്ത് 12-ാം വാർഡിലെ തുണ്ടിയനാണ്ടിമുക്ക് മൊട്ടമ്മൽ മുക്ക് റോഡ് നവീകരണം തുടങ്ങി. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തി.

തുണ്ടിയനാണ്ടി താഴെ ഓവുപാലവും 105 മീറ്റർ റോഡ് ടാറിങ്ങുമാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.

പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ആനാണ്ടി കുഞ്ഞമ്മത്, ടി എൻ മമ്മു, കെ കെ സൂപ്പി ഹാജി, വി കെ റഊഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/117472/road-renovation-work-has-started)