---
title: "കല്ലേരിയില്‍  ഡിവൈഎഫ്‌ഐ  നേതൃത്വത്തില്‍  വര്‍ഗ്ഗീയതയ്‌ക്കെതിരെ സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു"
english_title: " Led by DYFI at Kalleri Secular Youth Fest was organized against racism"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11751/led-by-dyfi-at-kalleri-secular-youth-fest-was-organized-against-racism"
published_at: "2021-11-20T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61988619945c1_DYFI PHOTO.jpg"
keywords: []
---

# കല്ലേരിയില്‍  ഡിവൈഎഫ്‌ഐ  നേതൃത്വത്തില്‍  വര്‍ഗ്ഗീയതയ്‌ക്കെതിരെ സെക്കുലര്‍ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു

> **Lead Summary:** വില്യാപ്പള്ളി : വര്‍ഗ്ഗീയതയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ പൊന്മേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്ലേരിയില്‍ 'സെക്കുലര്‍ യൂത്ത് ഫെസ്റ്റ്' സംഘടിപ്പിച്ചു. എസ് എഫ് ഐ കേന്ദ്ര കമ്മറ്റി അംഗം രഹ്ന സബീന ഉദ്ഘാടനം ചെയ്തു. സെക്കുലര്‍ ഫെസ്റ്റ് വേദിയില്‍ കര്‍ഷക വിരുദ്ധ നയം പിന്‍വലിച്ചതിന്റെ ഭാഗമായി വിജയഭേരി നടന്നു.

## Article Content

വില്യാപ്പള്ളി : വര്‍ഗ്ഗീയതയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ പൊന്മേരി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്ലേരിയില്‍ 'സെക്കുലര്‍ യൂത്ത് ഫെസ്റ്റ്' സംഘടിപ്പിച്ചു. എസ് എഫ് ഐ കേന്ദ്ര കമ്മറ്റി അംഗം രഹ്ന സബീന ഉദ്ഘാടനം ചെയ്തു. സെക്കുലര്‍ ഫെസ്റ്റ് വേദിയില്‍ കര്‍ഷക വിരുദ്ധ നയം പിന്‍വലിച്ചതിന്റെ ഭാഗമായി വിജയഭേരി നടന്നു.

ലോക് ഡൗണ്‍ കാലത്ത് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ 'സാള്‍വേഴ്‌സ് ഓണ്‍ ലൈന്‍ കലോത്സവ വിജയികളെയും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും വേദിയില്‍ അനുമോദിച്ചു.

മേഖല പ്രസിഡണ്ട് നിജില്‍ എം അദ്ധ്യക്ഷത വഹിച്ചു.ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍ കെ അഖിലേഷ്, വിടി ബാലന്‍ മാസ്റ്റര്‍, ടി പി ദാമോദരന്‍, ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി മെമ്പര്‍ സുഭിഷ,രജീഷ്,ആതിര.കെ,ശ്രീനിഷ് എന്നിവര്‍ സംസാരിച്ചു പരിപാടിയില്‍ മേഖല സെക്രട്ടറി കെ.ശ്രീജിലാല്‍ സ്വാഗതം പറഞ്ഞു.പരിപാടിയില്‍ ഭരതന്‍ കുട്ടോത്തും സംഘവും അവതരിപ്പിച്ച 'നാട്ടരങ്ങ്' നാടന്‍ പാട്ടും കുട്ടികളുടെ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11751/led-by-dyfi-at-kalleri-secular-youth-fest-was-organized-against-racism)