---
title: "'വിജയാരവം' നാളെ; എസ്. എസ്.എൽ.സി - പ്ലസ്ടു ഉന്നത വിജയികൾക്കുള്ള അനുമോദനം നാളെ "
english_title: " Congratulation for SSLC and Plus toppers will be held tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/117782/congratulation-for-sslc-and-plus-toppers-will-be-held-tomorrow"
published_at: "2023-05-28T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647382a2a3bcf_ramyanadrama.jpg"
keywords: []
---

# 'വിജയാരവം' നാളെ; എസ്. എസ്.എൽ.സി - പ്ലസ്ടു ഉന്നത വിജയികൾക്കുള്ള അനുമോദനം നാളെ 

> **Lead Summary:** **വടകര:** കെ.കെ രമ എം.എൽ.എയുടെ വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയായ വൈബിന്റെ നേതൃത്വത്തിൽ എസ്. എസ്.എൽ.സി - പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കുന്നു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി നാളെ വടകര മുനിസിപ്പൽ ടൗൺഹാളിൽ വച്ച് 'വിജയാരവം' എന്ന പേരിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നത്.

## Article Content

**വടകര:** കെ.കെ രമ എം.എൽ.എയുടെ വിദ്യാഭ്യാസ ശാക്തീകരണ പരിപാടിയായ വൈബിന്റെ നേതൃത്വത്തിൽ എസ്. എസ്.എൽ.സി - പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കുന്നു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി നാളെ വടകര മുനിസിപ്പൽ ടൗൺഹാളിൽ വച്ച് 'വിജയാരവം' എന്ന പേരിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നത്.

രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ല കലക്ടർ എ.ഗീത ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. ഡി.ഡി.ഇ സി.മനോജ് കുമാർ അധ്യക്ഷനായിരിക്കും. കെ.കെ.രമ എം.എൽ.എ വിജയികൾക്ക് ഉപഹാരവും നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് പ്രശസ്തി പത്രവും വിതരണം ചെയ്യും.

പ്രശസ്ത കരിയർ കോച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ച് സെക്രട്ടറിയുമായ കെ.നിസാമുദ്ദീൻ മോട്ടിവേഷൻ ക്ലാസും കരിയർ ഗൈഡൻസും നൽകും. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷയെ അഭിമുഖീകരിച്ച വടകര മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ്.

മുഴുവൻ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കിയ വടകര നിയമസഭാ മണ്ഡലത്തിലെ ഒഞ്ചിയം, ഏറാമല, അഴിയൂർ, ചോറോട് എന്നീപഞ്ചായത്തുകളിലും,വടകര മുനിസിപ്പാലിറ്റിയിലും താമസിക്കുന്ന മണ്ഡലത്തിലും പുറത്തുമുള്ള വിദ്യാലയങ്ങളിൽ പഠിച്ചവരുമായ വിദ്യാർത്ഥികൾക്കാണ് അനുമോദനം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/117782/congratulation-for-sslc-and-plus-toppers-will-be-held-tomorrow)