---
title: "വടകരയിൽ വാഹനാപകടം; ഫാ. മനോജ് ഒറ്റപ്പാക്കൽ മരിച്ചു, മൂന്ന് പേർക്ക് പരിക്ക് "
english_title: "In a car accident in Vadakara, Fr. Manoj Ottappakkal died and three others were injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/117828/in-a-car-accident-in-vadakara-fr-manoj-ottappakkal-died-and-three-others-were-injured"
published_at: "2023-05-29T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474115e99d1c_deathvadakara.jpg"
keywords: []
---

# വടകരയിൽ വാഹനാപകടം; ഫാ. മനോജ് ഒറ്റപ്പാക്കൽ മരിച്ചു, മൂന്ന് പേർക്ക് പരിക്ക് 

> **Lead Summary:** **വടകര:** ദേശീയപാതയിൽ വടകരയ്ക്ക് അടുത്ത് വാഹനാപകടം. തലശേരി മൈനർ സെമിനാരി അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്പാക്കൽ മരിച്ചു. കാറിൽ സഞ്ചരിച്ച മൂന്ന് പേർക്ക് പരിക്ക്.

## Article Content

**വടകര:** ദേശീയപാതയിൽ വടകരയ്ക്ക് അടുത്ത് വാഹനാപകടം. തലശേരി മൈനർ സെമിനാരി അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്പാക്കൽ മരിച്ചു. കാറിൽ സഞ്ചരിച്ച മൂന്ന് പേർക്ക് പരിക്ക്.

ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടം.   ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലേ മുക്കാളിയിലായിരുന്നു അപകടം.ഫാ. മനോജ് ഒറ്റപ്പാക്കലും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ദേശീയപാതയോരത്ത് നിർത്തിയിട്ട ടാങ്കൽ ലോറിയിൽ ഇടിക്കുകയായിരുന്നു.

ഫാ. ജോർജ്ജ് കരോട്ട്, ഫാ. പോൾ മുണ്ടോളിക്കൽ, ഫാ. ജോസ് പണ്ടാര പറമ്പിൽ എന്നിവർക്കാണ് പരിക്ക്. പരിക്കേറ്റ നാല് പേരെയും വടകര പാർക്കോ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഫാ. മനോജിനെ രക്ഷിക്കാനായില്ല.

ഫാ. മനോജ് ഒറ്റപ്ലാക്കലും സംഘവും തലശ്ശേരിയിലേക്ക് പോകവെയാണ് അപകടം. അപകടത്തിൽപെട്ട വാഹനം ഫയർ ഫോഴ്സ് എത്തി പൊളിച്ചാണ് ഫാ. മനോജ് ഒറ്റപ്ലാക്കലിനെ പുറത്തെടുത്തത്. ഫാദർ തൽക്ഷണം മരിച്ചിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണ് വണ്ടി പൊളിച്ച് ഫാദറിനെ പുറത്തെടുത്തത്.

മൃതദേഹം ഇപ്പോൾ പാർക്കോ ഹോസ്പ്പിറ്റലിലാണ്. അല്പസമയത്തിനകം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/117828/in-a-car-accident-in-vadakara-fr-manoj-ottappakkal-died-and-three-others-were-injured)