---
title: "യുവ വൈദികൻ്റെ മരണം: മുക്കാളിയിലെ കാർ ടാങ്കറിൽ ഇടിച്ച അപകടകാരണം ഡ്രൈവർ ഉറങ്ങി പോയതെന്ന് സൂചന "
english_title: "Death of a young priest: The driver fell asleep after the car hit a tanker in Mukali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/117905/death-of-a-young-priest-the-driver-fell-asleep-after-the-car-hit-a-tanker-in-mukali"
published_at: "2023-05-29T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647452e707d77_accident.jpg"
keywords: []
---

# യുവ വൈദികൻ്റെ മരണം: മുക്കാളിയിലെ കാർ ടാങ്കറിൽ ഇടിച്ച അപകടകാരണം ഡ്രൈവർ ഉറങ്ങി പോയതെന്ന് സൂചന 

> **Lead Summary:** **വടകര: **പ്രഭാഷകനും ചിത്രകാരനും ഗായകനുമായ തലശ്ശേരി മൈനർ സെമിനാരിയിലെ യുവ വൈദികൻ അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലിൻ്റെ മരണത്തിനിടയായ മുക്കാളിയിലെ കാർ അപകടകാരണം ഡ്രൈവർ ഉറങ്ങി പോയതെന്ന് സൂചന.

## Article Content

**വടകര: **പ്രഭാഷകനും ചിത്രകാരനും ഗായകനുമായ തലശ്ശേരി മൈനർ സെമിനാരിയിലെ യുവ വൈദികൻ അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്ലാക്കലിൻ്റെ മരണത്തിനിടയായ മുക്കാളിയിലെ കാർ അപകടകാരണം ഡ്രൈവർ ഉറങ്ങി പോയതെന്ന് സൂചന.

ദേശീയ പാതയിൽ മുക്കാളി റോഡിന് ഓരം ചേർത്ത് നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടത്തിൽപെട്ട് കാറിൽ കുടുങ്ങി മനോജിനെ വടകരയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും ചോമ്പല പോലീസും യാത്രക്കാരും ചേർന്നാണ് പുറത്തെടുത്തത്.

മനോജ് തൽക്ഷണം മരിച്ചിരുന്നു. ഇന്ന് പുലർച്ചേ 3:40 ഓടെയാണ് അപകടം ഉണ്ടായത്. കോട്ടയത്ത് നിന്ന് തലശേരിയിലെക്ക് വരികയായിരുന്ന നാലാംഗ സംഘത്തിന്റെ വാഹനമാണ് റോഡരികിൽ നിർത്തിയിട്ട ടാങ്കർ ലോറിയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

ദേശിയ പാതയിലെ സ്ഥിരം അപകടമേഖലയിലാണ് ഇന്നത്തെ അപകടവും നടന്നത്. രക്ഷാപ്രവർത്തനത്തിന് സീനിയർ ഫയർ& റെസ്ക്യൂ ഓഫീസർ വി.കെ ബാബു നേതൃത്വം നൽകി. അനിൽ. കെ സുബാഷ്.പി.എം, സുബൈർ . കെ.റിജീഷ് കുമാർ , ആദർശ് വി.കെ, ഷിജേഷ്.ടി., സിബിഷാൽ, ജിബിൻ ടി.കെ, ഹോംഗാർഡ് സത്യൻ എൻ എന്നിവരും ഈ ഉദ്യമത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/117905/death-of-a-young-priest-the-driver-fell-asleep-after-the-car-hit-a-tanker-in-mukali)