---
title: "ശനിയാഴ്ച്ച വടകരയിൽ; വൈക്കം സത്യാഗ്രഹ സമര ശതാബ്ദി ആഘോഷിക്കുന്നു"
english_title: "Saturday in Vadakara; Vaikom celebrates centenary of Satyagraha struggle"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/117990/saturday-in-vadakara-vaikom-celebrates-centenary-of-satyagraha-struggle"
published_at: "2023-05-29T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474b06051bf8_pressclub.jpg"
keywords: []
---

# ശനിയാഴ്ച്ച വടകരയിൽ; വൈക്കം സത്യാഗ്രഹ സമര ശതാബ്ദി ആഘോഷിക്കുന്നു

> **Lead Summary:** ** വടകര: **കേരളീയ നവോത്ഥാന ചരിത്രത്തിലെ ഐതിഹാസികമായ ഏടായിരുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം ശനിയാഴ്ട വടകരയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** വടകര: **കേരളീയ നവോത്ഥാന ചരിത്രത്തിലെ ഐതിഹാസികമായ ഏടായിരുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം ശനിയാഴ്ട വടകരയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വടകര ഒയാരത്ത് ശങ്കരന്‍ പഠന കേന്ദ്രം,കോഴിക്കോട് കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് അനുസ്മരണ സെമിനാര്‍ സംഘടിപ്പിക്കുന്നത്.രാവിലെ 10ന് സി പി എം സംസ്ഥന സെക്രട്ടരി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന ദേശീയ പ്രസ്ഥാനവും നവോത്ഥാന ചരിത്രവും ,നവോത്ഥാനത്തിന്റെ വര്‍ത്തമാനം, എന്നീ വിഷയങ്ങളെ അധികരിച്ച് ഡോ കെ എൻ ഗണേഷ്,ഡോ. മാളവിക ബിന്നി,ഡോ. പി പവിത്രന്‍,കെ ഇ എന്‍ കുഞ്ഞമ്മദ്,ഡോ സംഗീത ചേനംപുല്ലി,ഡോ കെ എം അനില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുമെന്ന് സംഘാടക സമിിത ഭാരവാഹികളായ സി ഭാസ്‌കരന്‍,ടി പി ഗോപാലന്‍,ബി സുരേഷ്ബാബു,ആര്‍ ബാലറാം എന്നിവര്‍ അറിയിച്ചു. നേരത്തെ രജസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശനം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/117990/saturday-in-vadakara-vaikom-celebrates-centenary-of-satyagraha-struggle)