---
title: "കണ്ണന്റെ സ്മരണക്ക് പാലിയേറ്റീവ് പ്രവർത്തനത്തിന് കൈത്താങ്ങ് "
english_title: "In memory of Kannan, give a helping hand to palliative work"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/118019/in-memory-of-kannan-give-a-helping-hand-to-palliative-work"
published_at: "2023-05-29T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6474da91e31c5_kaithang.jpg"
keywords: []
---

# കണ്ണന്റെ സ്മരണക്ക് പാലിയേറ്റീവ് പ്രവർത്തനത്തിന് കൈത്താങ്ങ് 

> **Lead Summary:** **വടകര: **ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ വൈക്കിലശ്ശേരി തെരു ഗണപതി ക്ഷേത്രത്തിന് സമീപത്തെ പാറക്കന്റെ വിട കണ്ണന്റെ ചരമവാർഷിക ദിനത്തിൽ ചോറോട് കുടുംബ ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് കമ്മിറ്റിക്ക് ധനസഹായം നൽകി.

## Article Content

**വടകര: **ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ വൈക്കിലശ്ശേരി തെരു ഗണപതി ക്ഷേത്രത്തിന് സമീപത്തെ പാറക്കന്റെ വിട കണ്ണന്റെ ചരമവാർഷിക ദിനത്തിൽ ചോറോട് കുടുംബ ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് കമ്മിറ്റിക്ക് ധനസഹായം നൽകി.

അദ്ദേഹത്തിൻറെ മകൻ രാജൻ പാറക്കയിൽ നിന്നും ചെക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ഡെയ്സി ഗോരെ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ ,പാലിയേറ്റീവ് നഴ്സ് സജിന കെ.വി, കെ.പി.ജയരാജൻ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ വർഷങ്ങളിലും ഈ കുടുംബം വിവിധപാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകാറുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/118019/in-memory-of-kannan-give-a-helping-hand-to-palliative-work)