---
title: "മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം - കേരള പോലീസ് അസോസിയേഷൻ "
english_title: "All police officers should be allowed dearness pay arrears - Kerala Police Association"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/118196/all-police-officers-should-be-allowed-dearness-pay-arrears-kerala-police-association"
published_at: "2023-05-30T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6475e49737b68_policeconvention.jpg"
keywords: []
---

# മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണം - കേരള പോലീസ് അസോസിയേഷൻ 

> **Lead Summary:** **വടകര: **24 മണിക്കൂറും ഡ്യൂട്ടി നിർവ്വഹിക്കാൻ നിയോഗിക്കപ്പെട്ട തൊഴിൽ വിഭാഗമെന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കണമെന്ന് കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ അവശ്യപ്പെട്ടു.

## Article Content

**വടകര: **24 മണിക്കൂറും ഡ്യൂട്ടി നിർവ്വഹിക്കാൻ നിയോഗിക്കപ്പെട്ട തൊഴിൽ വിഭാഗമെന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും കുടിശ്ശികയായ ക്ഷാമബത്ത അനുവദിക്കണമെന്ന് കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ അവശ്യപ്പെട്ടു.

വടകര ടൗൺഹാളിൽ നടന്ന കൺവെൻഷൻ രാജ്യസഭ എം പി അഡ്വ. പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റൂറൽ അഡീഷണൽ എസ് പി പി.എം. പ്രദീപ്, കെ പി എ സംസ്ഥാന വൈസ് പ്രസിഡൻറ് അഭിജിത്ത് ജിപി, കെപിഒഎ ജില്ലാ സെക്രട്ടറി എ വിജയൻ, കെപിഎ സിറ്റി ജില്ലാ സെക്രട്ടറി വി.പി. പവിത്രൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.

കെപിഎ സംസ്ഥാന പ്രസിഡൻ്റ് എസ്. ആർ. ഷിനോദാസ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.കെ. ഗിരീഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ പി. സുഖിലേഷ് വരവ് ചിലവ് കണക്കും ജില്ലാ കമ്മിറ്റി അംഗം ടി.പി ശോഭ പ്രമേയവും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് സുധീഷ് വള്ള്യാട് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സ്വാഗത സംഘം കൺവീനർ ഷനോജ് എം സ്വാഗതവും ചെയർമാൻ പ്രജീഷ് പറമ്പത്ത് നന്ദിയും പറഞ്ഞു.

കൺവെൻഷൻ്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും ധീരോചിതമായ ഇടപടലിലൂടെ മനുഷ്യ ജീവൻ രക്ഷപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കുള്ള അനുമോദനവും നടന്നു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/118196/all-police-officers-should-be-allowed-dearness-pay-arrears-kerala-police-association)