---
title: "ട്രാഫിക് സിഗ്നലുകളുടെ അഭാവം; അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി വേണം - കെ.കെ.രമ എം.എൽ.എ "
english_title: "KK Rama MLA wants immediate action to avoid accidents in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/118222/kk-rama-mla-wants-immediate-action-to-avoid-accidents-in-vadakara"
published_at: "2023-05-30T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476016a2b8da_kkramamla.jpg"
keywords: []
---

# ട്രാഫിക് സിഗ്നലുകളുടെ അഭാവം; അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി വേണം - കെ.കെ.രമ എം.എൽ.എ 

> **Lead Summary:** **വടകര: **വടകര നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിൽ നാഷണൽ ഹൈവേയുടെ പ്രവർത്തി നടക്കുന്നതിനാൽ ട്രാഫിക് സിഗ്നലുകൾ എടുത്തുമാറ്റിയതിനെ തുടർന്ന് വലിയ അപകട സാധ്യതയായാണ് നിലനിൽക്കുന്നത്. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതോടെ സിഗ്നലുകൾ ഇല്ലാത്തതു കൂടുതൽ അപകടങ്ങളിലേക്ക് വഴിവെക്കാൻ സാധ്യതയുണ്ട്.

## Article Content

**വടകര: **വടകര നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിൽ നാഷണൽ ഹൈവേയുടെ പ്രവർത്തി നടക്കുന്നതിനാൽ ട്രാഫിക് സിഗ്നലുകൾ എടുത്തുമാറ്റിയതിനെ തുടർന്ന് വലിയ അപകട സാധ്യതയായാണ് നിലനിൽക്കുന്നത്. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതോടെ സിഗ്നലുകൾ ഇല്ലാത്തതു കൂടുതൽ അപകടങ്ങളിലേക്ക് വഴിവെക്കാൻ സാധ്യതയുണ്ട്.

അതിനാൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിയും വിധമുള്ള ബദൽ മുൻകരുതലുകൾ എടുക്കാൻ പോലീസും, ട്രാഫിക് അതോറിറ്റിയും തയ്യാറാകണമെന്ന് കെ.കെ.രമ എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു റൂറൽ എസ്.പിയുമായി സംസാരിച്ചതായുംആവശ്യമായ ക്രമീകരണങ്ങൾ വരുത്താനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചതായും എം.എൽ.എ പറഞ്ഞു.

വടകര പുതിയ സ്റ്റാന്റ്, ലിങ്ക് റോഡ്, അടക്കാത്തെരു, പെരുവാട്ടം താഴ തുടങ്ങിയ പ്രധാന ജംങ്‌ഷനുകളിൽ ആവശ്യമായ പോലീസിനെ ചുമതലപ്പെടുത്തി ട്രാഫിക് നിയന്ത്രണം ഏറ്റെടുക്കേണ്ടതുണ്ടെന്നും എം .എൽ.എ പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/118222/kk-rama-mla-wants-immediate-action-to-avoid-accidents-in-vadakara)