---
title: "കര്‍ഷക സമര വിജയം ആഹ്ലാദപ്രകടനങ്ങള്‍ തുടരുന്നു"
english_title: "Victory of the peasant struggle Joyous celebrations continue across the country"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11828/victory-of-the-peasant-struggle-joyous-celebrations-continue-across-the-country"
published_at: "2021-11-20T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198db2a95793_VENU KAKKATTIL .jpg"
keywords: []
---

# കര്‍ഷക സമര വിജയം ആഹ്ലാദപ്രകടനങ്ങള്‍ തുടരുന്നു

> **Lead Summary:** വടകര : ഒരു വര്‍ഷത്തിലേറെക്കാലം പിന്നിട്ട കര്‍ഷക സമരം വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ വടകര താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി. വടകരയില്‍ ആഹ്ലാദ പ്രകടനം നടത്തി. സിഐടിയു വടകര ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ വിജയാഹ്ലാദ പ്രകടനവും തെരുവ് യോഗവും ചേര്‍ന്നു. വേണു കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. ടി പി രാജന്‍ അധ്യക്ഷനായി. കെ ടി പ്രേമന്‍, ഹരിദാസന്‍, കെ കെ രമേശന്‍ എന്നിവര്‍ സംസാരിച്ചു.

## Article Content

വടകര : ഒരു വര്‍ഷത്തിലേറെക്കാലം പിന്നിട്ട കര്‍ഷക സമരം വിജയിച്ചതിന്റെ ആഹ്ലാദത്തില്‍ വടകര താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തി. വടകരയില്‍ ആഹ്ലാദ പ്രകടനം നടത്തി. സിഐടിയു വടകര ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ വിജയാഹ്ലാദ പ്രകടനവും തെരുവ് യോഗവും ചേര്‍ന്നു. വേണു കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. ടി പി രാജന്‍ അധ്യക്ഷനായി. കെ ടി പ്രേമന്‍, ഹരിദാസന്‍, കെ കെ രമേശന്‍ എന്നിവര്‍ സംസാരിച്ചു.

കര്‍ഷകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് വടകരയില്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നു. രാഘവന്‍ നടക്കുതാഴ, അഡ്വ. മനോജ്, ബാലകൃഷ്ണന്‍ കാനപ്പള്ളി എന്നിവര്‍ സംസാരിച്ചു. വടകരയില്‍ എഐവൈഎഫ് സമരദീപം തെളിച്ചു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പരിപാടി എഐവൈഎഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി അധ്യക്ഷനായി. അജയ് ആവള, അഡ്വ. കെ പി ബിനൂപ്, അഷ്‌റഫ് കുരുവട്ടൂര്‍, അഭിജിത്ത് കോറോത്ത്, മനോജ് താപു എന്നിവര്‍ സംസാരിച്ചു. ആയഞ്ചേരി കര്‍ഷക സംഘം ആയഞ്ചേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയഞ്ചേരി ടൗണില്‍ ആഹ്ലാദ പ്രകടനം നടന്നു. ടി വി കുഞ്ഞിരാമന്‍, യു വി കുമാരന്‍, കെ സോമന്‍, ടി പി ഹമീദ്, കെ മോഹനന്‍, കെ രാജീവന്‍, എന്‍ കെ വിജിത്, എ കെ ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

ഒഞ്ചിയം സിപിഐ എം വൈക്കിലശേരി ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ മാങ്ങാട്ട്പാറയില്‍ അഭിവാദ്യ പ്രകടനം നടന്നു. ലോക്കല്‍ സെക്രട്ടറി എന്‍ നിധിന്‍, പി പി പ്രജിത്ത്, പി കെ നാരായണന്‍, എന്‍ ടി ഷാജി, വി എം പ്രജീഷ്, കെ കെ സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കര്‍ഷക സമരം വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരിയില്‍ പ്രകടനം നടത്തി.

കെ പി ജിതേഷ്, കെ ഭഗീഷ്, ബ്രിജിത്ത് ബാബു, കെ കെ ഷനൂബ്, കെ കെ സബിന്‍, കെ വിനീത്, സബിഷ എന്നിവര്‍ സംസാരിച്ചു.

ആഹ്ലാദപ്രകടനം നടത്തി

ഓര്‍ക്കാട്ടേരി : കര്‍ഷകരെ ദ്രോഹിക്കുന്ന കരി നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് പിന്‍വലിപ്പിക്കും വരെ ഡല്‍ഹിയില്‍ കര്‍ഷക സമരം നടത്തിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ലോക് താന്ത്രിക് യുവജനതാദള്‍ ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരി ടൗണില്‍ പ്രകടനം നടത്തി. സീ കെ ബിജു, പ്രഭീഷ് ആദിയൂര്‍, കിരണ്‍ ജിത്ത്,ഷനില്‍ കുമാര്‍ പി കെ, എം എം ബിജു, എം കെ വിജേഷ്, സനീഷ് മുക്കാട്ട്, ജിതിന്‍ കണ്ടിയില്‍, ജിതിന്‍ രാജ് വേങ്ങോളി, അതുല്‍ ടി പി എന്നിവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11828/victory-of-the-peasant-struggle-joyous-celebrations-continue-across-the-country)