---
title: "ഓര്‍ക്കാട്ടേരി സി.എച്ച്.സി ഐസൊലേഷന്‍  വാര്‍ഡ് നിര്‍മ്മാണം ; കെ കെ രമ എംഎല്‍എ  യോഗം വിളിച്ചു "
english_title: " Orkatteri CHC Isolation Ward construction; KK Rema MLA called the meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11839/orkatteri-chc-isolation-ward-construction-kk-rema-mla-called-the-meeting"
published_at: "2021-11-20T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198ee2d75f79_kk rama mla .jpg"
keywords: []
---

# ഓര്‍ക്കാട്ടേരി സി.എച്ച്.സി ഐസൊലേഷന്‍  വാര്‍ഡ് നിര്‍മ്മാണം ; കെ കെ രമ എംഎല്‍എ  യോഗം വിളിച്ചു 

> **Lead Summary:** ഓര്‍ക്കാട്ടേരി : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം.എല്‍.എ ഫണ്ടില്‍നിന്നും സര്‍ക്കാര്‍ നീക്കിവച്ച തുകയില്‍ നിര്‍മാണമാരംഭിക്കാനിരിക്കുന്ന ഓര്‍ക്കാട്ടേരി കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററിലെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി കെ.കെ രമ എം.എല്‍.എ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു. അടുത്തമാസത്തോടെതന്നെ പ്രവൃത്തി തുടങ്ങാനാകുമെന്ന് യോഗത്തില്‍ കിഫ്ബി പ്രതിനിധികള്‍ അറിയിച്ചു.

## Article Content

ഓര്‍ക്കാട്ടേരി : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം.എല്‍.എ ഫണ്ടില്‍നിന്നും സര്‍ക്കാര്‍ നീക്കിവച്ച തുകയില്‍ നിര്‍മാണമാരംഭിക്കാനിരിക്കുന്ന ഓര്‍ക്കാട്ടേരി കമ്യൂനിറ്റി ഹെല്‍ത്ത് സെന്ററിലെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി കെ.കെ രമ എം.എല്‍.എ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തു. അടുത്തമാസത്തോടെതന്നെ പ്രവൃത്തി തുടങ്ങാനാകുമെന്ന് യോഗത്തില്‍ കിഫ്ബി പ്രതിനിധികള്‍ അറിയിച്ചു.

ഇതിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. 1.78 കോടി ചെലവഴിച്ചാണ് പത്തുകിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡ് തയ്യാറാക്കുന്നത്. പകര്‍ച്ചവ്യാധികള്‍ പടരുന്ന കാലങ്ങളില്‍ രോഗികള്‍ക്ക് കിടത്തിചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ആറുമാസംകൊണ്ട് പ്രവൃത്തിപൂര്‍ത്തിയാക്കുമെന്ന് കിഫ്ബി പ്രതിനിധികള്‍ യോഗത്തില്‍ ഉറപ്പുനല്‍കി.

ഓര്‍ക്കാട്ടേരി സി.എച്ച്.സിയില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി, ഡി.എം.ഒ പ്രതിനിധി ഡോ. ലതിക, മെഡിക്കല്‍ ഓഫിസര്‍ ഡോ.ഉസ്മാന്‍, പ്രൊജക്ട് മാനേജ്‌മെന്റ് പ്രതിനിധി രാമകൃഷ്ണന്‍, എച്ച്.എം.സി പ്രതിനിധികള്‍, കിഫ്ബി പ്രിതിനിധകള്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11839/orkatteri-chc-isolation-ward-construction-kk-rema-mla-called-the-meeting)