---
title: "സ്വാഗതസംഘമായി; ഏറാമല ബാങ്കിന് ഓർക്കാട്ടേരിയിൽ പൗര സ്വീകരണം "
english_title: "As a welcoming party; Citizen reception for Eramala Bank at Orkhateri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/118433/as-a-welcoming-party-citizen-reception-for-eramala-bank-at-orkhateri"
published_at: "2023-05-31T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647733e6efda9_ak_sreedaran.jpg"
keywords: []
---

# സ്വാഗതസംഘമായി; ഏറാമല ബാങ്കിന് ഓർക്കാട്ടേരിയിൽ പൗര സ്വീകരണം 

> **Lead Summary:** **വടകര: **കേരള ബേങ്ക് സംസ്ഥാന തലത്തില്‍ ഏറ്റവും മികച്ച പ്രാഥമിക സര്‍വ്വീസ് സഹകരണ ബേങ്ക് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് - ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിനെ ഏറാമല ഗ്രാമ പഞ്ചായത്തിലെ ജനകീയ കമ്മിറ്റി ഒരു പൗരസ്വീകരണം നല്‍കുന്നു.

## Article Content

**വടകര: **കേരള ബേങ്ക് സംസ്ഥാന തലത്തില്‍ ഏറ്റവും മികച്ച പ്രാഥമിക സര്‍വ്വീസ് സഹകരണ ബേങ്ക് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് - ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കിനെ ഏറാമല ഗ്രാമ പഞ്ചായത്തിലെ ജനകീയ കമ്മിറ്റി ഒരു പൗരസ്വീകരണം നല്‍കുന്നു.

2023 ജൂണ്‍ 3 ന് ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ വെച്ചു നടക്കുന്ന പരിപാടി വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കെ.മുരളീധരന്‍ എം.പി, കെ.കെ.രമ എം.എല്‍.എ, മറ്റു ജനപ്രതിനിധികള്‍, സഹകാരികള്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും സ്വാഗതസംഘ രൂപീകരണയോഗം ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ എം.കെ.ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. ദീപുരാജ്, എന്‍.ബാലകൃഷ്ണന്‍, കെ.കെ.കുഞ്ഞമ്മദ്, രാജഗോപാലന്‍ രയരോത്ത്, കോമത്ത് കണാരന്‍, എം.കെ. കുഞ്ഞിരാമന്‍, ഹംസഹാജി, പി.പി.നിഷ, ടി.പി.മിനിക, ഷുഹൈബ് കുന്നത്ത്, കെ.പി.ബിന്ദു, എന്‍.കെ.ഗോപാലന്‍ മാസ്റ്റര്‍, ഹരിദേവ്, രമ്യകണ്ടിയില്‍, പ്രമോദ് എം.കെ.ടി.എന്‍.കെ. പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.കെ. ഭാസ്‌കരന്‍ ചെയര്‍മാനും, എം.കെ.കുഞ്ഞിരാമന്‍ ജനറല്‍ കണ്‍വീനറും കുനിയില്‍ രവീന്ദ്രന്‍ ട്രഷറുമായ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/118433/as-a-welcoming-party-citizen-reception-for-eramala-bank-at-orkhateri)