---
title: "വടകരയില്‍ എ ഐ വൈ എഫ് ജില്ലാ  സമ്മേളനത്തിന് തുടക്കമായി"
english_title: " AIYF District in Vadakara It was the beginning of the conference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11844/aiyf-district-in-vadakara-it-was-the-beginning-of-the-conference"
published_at: "2021-11-20T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6198f71c16c04_AIYF SAMMELANAM .jpg"
keywords: []
---

# വടകരയില്‍ എ ഐ വൈ എഫ് ജില്ലാ  സമ്മേളനത്തിന് തുടക്കമായി

> **Lead Summary:** വടകര: എ ഐ വൈ എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് വടകരയില്‍ തുടക്കമായി. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥ വൈകീട്ട് 3 മണിക്ക് ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി കെ രാജന്‍ മാസ്റ്റര്‍ എ ഐ വൈ എഫ് ജില്ലാ ജോയന്റ് സെക്രട്ടറി അഭിജിത്ത് കോറോത്തിന് പതാക കൈമാറി ഉല്‍ഘാടനം ചെയ്തു.

## Article Content

വടകര: എ ഐ വൈ എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് വടകരയില്‍ തുടക്കമായി. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥ വൈകീട്ട് 3 മണിക്ക് ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി കെ രാജന്‍ മാസ്റ്റര്‍ എ ഐ വൈ എഫ് ജില്ലാ ജോയന്റ് സെക്രട്ടറി അഭിജിത്ത് കോറോത്തിന് പതാക കൈമാറി ഉല്‍ഘാടനം ചെയ്തു.

കല്‍പ്പത്തൂര്‍ ചോയി രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ബാനര്‍ ജാഥ ബി ദര്‍സിത്തിനു കൈമാറി സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍ ശശിയും ഉല്‍ഘാടനം ചെയ്തു. ഇരു ജാഥകളും വൈകീട്ട് 5 മണിയോടെ വടകര പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കേന്ദ്രീകരിച്ച് സമ്മേളന നഗരിയായ ടൗണ്‍ ഹാളില്‍ സമാപിച്ചു.

തുടര്‍ന്ന് ടൗണ്‍ ഹാളില്‍ നടക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമം സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ രാജന്‍ ഉല്‍ഘാടനം ചെയ്്തു. ശ്രീജിത്ത് മുടപ്പിലായി, പി സജീവ് കുമാര്‍, എന്നിവര്‍ സംസാരിച്ചു.

നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം മുന്‍ മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍, എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ പി ഗവാസ് , എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്് സി കെ ബിജിത്ത് ലാല്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11844/aiyf-district-in-vadakara-it-was-the-beginning-of-the-conference)