---
title: "സഹപ്രവർത്തകർക്ക് സമ്മാന കിറ്റ് നൽകി അധ്യാപകന്റെ പടിയിറക്കം "
english_title: "Teacher's demotion by giving gift kit to colleagues"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/118521/teachers-demotion-by-giving-gift-kit-to-colleagues"
published_at: "2023-05-31T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64778ab7cd0b8_yathrayayapp.jpg"
keywords: []
---

# സഹപ്രവർത്തകർക്ക് സമ്മാന കിറ്റ് നൽകി അധ്യാപകന്റെ പടിയിറക്കം 

> **Lead Summary:** **വടകര: **സഹപ്രവർത്തകർക്ക് സമ്മാന കിറ്റ് നൽകി അധ്യാപകന്റെ പടിയിറക്കം. വടകര സ്വദേശിയും പാവണ്ടൂർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായ വിനോദ് ചെറിയത്താണ് തന്റെ സഹപ്രവർത്തകർക്ക് സമ്മാനങ്ങൾ നൽകി കൊണ്ട് ഇന്ന് സർവ്വീസിൽ നിന്നും വിരമിച്ചത്.

## Article Content

**വടകര: **സഹപ്രവർത്തകർക്ക് സമ്മാന കിറ്റ് നൽകി അധ്യാപകന്റെ പടിയിറക്കം. വടകര സ്വദേശിയും പാവണ്ടൂർ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകനായ വിനോദ് ചെറിയത്താണ് തന്റെ സഹപ്രവർത്തകർക്ക് സമ്മാനങ്ങൾ നൽകി കൊണ്ട് ഇന്ന് സർവ്വീസിൽ നിന്നും വിരമിച്ചത്.

തന്നോടൊപ്പം ജോലി ചെയ്യുന്ന അധ്യാപകർ ,ഓഫീസ് ജീവനക്കാർ , സ്കൂൾ പാചക തൊഴിലാളികൾ , സ്കൂൾ ബസ്സ് ജീവനക്കാർ , സെക്യൂരിറ്റി ജീവനക്കാർ , സ്കൂൾ കാന്റീൻ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണ് ഇന്ന് സമ്മാന കിറ്റ് നൽകി വിനോദ് ചെറിയത്ത് പാവണ്ടൂർ ഹയർ സെക്കന്ററി സ്കൂളിന്റെ പടിയിറങ്ങിയത്.

നേരത്തെ ഇദ്ദേഹം സ്കൂൾ പാചക തൊഴിലാളികളെ പ്രത്യേകം ആദരിച്ചിരുന്നു കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ സംസ്ഥാന കമ്മിറ്റി അംഗം, നോൺ പ്രൊട്ടക്ടഡ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ച വിനോദ് ചെറിയത്ത് സർവ്വശിക്ഷ അഭിയാന് കീഴിൽ വടകര ബി ആർ സി യിൽ കോ. ഓർഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/118521/teachers-demotion-by-giving-gift-kit-to-colleagues)