---
title: "പഴമയുടെ പുതുമ ; ചോറോട് എൽ.പി സ്കൂളിൽ പ്രവേശനോത്സവം "
english_title: "The old is new; Chorode LP School Entrance Festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/118770/the-old-is-new-chorode-lp-school-entrance-festival"
published_at: "2023-06-01T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478b0540a274_chorod.jpg"
keywords: []
---

# പഴമയുടെ പുതുമ ; ചോറോട് എൽ.പി സ്കൂളിൽ പ്രവേശനോത്സവം 

> **Lead Summary:** **വടകര: **ആഘോഷവേളകളിൽ പ്ലാസ്റ്റിക്കും മറ്റും ഉപയോഗിച്ച് നമ്മൾ പരിപാടിയുടെ മാറ്റുകൂട്ടുമ്പോൾ. പ്ലാസ്റ്റിക് വിമുക്തമായ രീതിയിൽ കുരുത്തോലയും, ബാനറുകൾക്ക് പകരം പ്രകൃതിക്ക് ദോഷം തട്ടാത്ത ഓല മടയിൽ തീർത്ത പ്രവേശന കവാടവും. പുതു തലമുറയിലെ കുട്ടികൾക്ക് കൗതുകമായി.

## Article Content

**വടകര: **ആഘോഷവേളകളിൽ പ്ലാസ്റ്റിക്കും മറ്റും ഉപയോഗിച്ച് നമ്മൾ പരിപാടിയുടെ മാറ്റുകൂട്ടുമ്പോൾ. പ്ലാസ്റ്റിക് വിമുക്തമായ രീതിയിൽ കുരുത്തോലയും, ബാനറുകൾക്ക് പകരം പ്രകൃതിക്ക് ദോഷം തട്ടാത്ത ഓല മടയിൽ തീർത്ത പ്രവേശന കവാടവും. പുതു തലമുറയിലെ കുട്ടികൾക്ക് കൗതുകമായി.

നവാഗതരായ പ്രീ-പ്രൈമറിയിലെയും ഒന്നാം ക്ലാസിലെയും കുട്ടികൾക്ക് വിവിധ നിറങ്ങളിൽ ഉള്ള പൂക്കൾ നൽകി സീനിയർ വിദ്യാർത്ഥികൾവരവേറ്റു. പൂർവ്വ വിദ്യാർത്ഥിയായ കെ.പി അംഗതന്റെ വകയുള്ള പഠനോപകരണങ്ങൾ എസ് എസ് ജി വൈസ് ചെയർമാൻ ടി.പി ജഗദീശൻ വിതരണം ചെയ്തു.

മുൻ അധ്യാപകൻ ടി.പി ബിജു മാസ്റ്ററുടെ സ്മരണയ്ക്കായി സ്മാർട്ട് ടിവി അദ്ദേഹത്തിന്റെ അമ്മയായ ടി.പി സ്കൂളിനു വേണ്ടി സമർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ് ടി.കെ ലീലയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി പ്രശസ്ത കഥാകൃത്ത്  ഇ.വി വത്സൻ ഉദ്ഘാടനം ചെയ്തു.

ജനാബ് അബ്ദുൾ റഹ്മാൻ, ഷിനിതചെറുവത്ത്, ടി.പി ചന്ദ്രി,രജിഷ പി.എൻ, സുബിനരാജ്, രേഷ്മ സി.കെ എന്നിവർ സംസാരിച്ചു.അതുൽസുരേന്ദ്രൻ, ദീപ, ലീപ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കും, രക്ഷിതാകൾക്കും പാൽപ്പായസവും ഉച്ചയൂണും നൽകിയാണ് അവർ വീടുകളിലേക്ക് മടങ്ങിയത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/118770/the-old-is-new-chorode-lp-school-entrance-festival)