---
title: "വടകരയിൽ എക്സ്റേ വേണു അനുസ്മരണം 15 ന് "
english_title: "In Vadakara Xray Venu Anumsaranam on 15th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/119044/in-vadakara-xray-venu-anumsaranam-on-15th"
published_at: "2023-06-02T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479ffe350e39_anusmaranam.jpg"
keywords: []
---

# വടകരയിൽ എക്സ്റേ വേണു അനുസ്മരണം 15 ന് 

> **Lead Summary:** **വടകര: **സേവാദൾ സംസ്ഥാന ഓർഗനൈസർ ആയിരുന്ന എക്സ്റേ വേണുവിൻ്റെ നാൽപത്തിയഞ്ചാം ചരമ വാർഷിക ദിനമായ ജൂൺ പതിനഞ്ചിന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന അനുസ്മരണ പരിപാടി മുൻ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

## Article Content

**വടകര: **സേവാദൾ സംസ്ഥാന ഓർഗനൈസർ ആയിരുന്ന എക്സ്റേ വേണുവിൻ്റെ നാൽപത്തിയഞ്ചാം ചരമ വാർഷിക ദിനമായ ജൂൺ പതിനഞ്ചിന് വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന അനുസ്മരണ പരിപാടി മുൻ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ .പ്രവീൺ കുമാർ അനുസ്മരണ പ്രഭാഷണം നടത്തും.

സംഘാടക സമിതി യോഗത്തിൽ കൂടാളി അശോകൻ അദ്ധ്യക്ഷത വഹിച്ചു. പുറന്തോടത്ത് സുകുമാരൻ, നടക്കൽ വിശ്വൻ,വി. കേ. പ്രേമൻ ,ഹരീന്ദ്രൻ കരിമ്പനപ്പാലം വി പി സർവോത്തമൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/119044/in-vadakara-xray-venu-anumsaranam-on-15th)