---
title: "ഉന്നതവിജയികൾ നാടിന്റെ പൊന്നോമനകൾ; കെ.കെ.രമ എംഎല്‍എ "
english_title: "High winners are the gold of the country; KK Rama MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/119086/high-winners-are-the-gold-of-the-country-kk-rama-mla"
published_at: "2023-06-02T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a24b7e83d5_vatakara.jpg"
keywords: []
---

# ഉന്നതവിജയികൾ നാടിന്റെ പൊന്നോമനകൾ; കെ.കെ.രമ എംഎല്‍എ 

> **Lead Summary:** **ഓർക്കാട്ടേരി:** വിവിധങ്ങളായ പരീക്ഷകളിൽ ഉന്നതവിജയം നേടുന്ന കുട്ടികൾ നാടിന്റെ പൊന്നോമനമക്കളാണെന്നും സ്വന്തം നാടിന്റെ അംഗീകാരം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും കെ കെ രമ എംഎല്‍എ അഭിപ്രായപ്പെട്ടു.ഏറാമല പഞ്ചായത്ത് ഏഴാം വാർഡിലെ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കാന്‍ ചേര്‍ന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു, അവർ.

## Article Content

**ഓർക്കാട്ടേരി:** വിവിധങ്ങളായ പരീക്ഷകളിൽ ഉന്നതവിജയം നേടുന്ന കുട്ടികൾ നാടിന്റെ പൊന്നോമനമക്കളാണെന്നും സ്വന്തം നാടിന്റെ അംഗീകാരം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നും കെ കെ രമ എംഎല്‍എ അഭിപ്രായപ്പെട്ടു.ഏറാമല പഞ്ചായത്ത് ഏഴാം വാർഡിലെ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കാന്‍ ചേര്‍ന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു, അവർ.

വടകര മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളും എസ്എസ്എൽസി ,പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയമാണ് കൈവരിച്ചിരിക്കുന്നത്. ഇവർക്കെല്ലാം ശോഭനമായൊരു ഭാവിയുണ്ടാകട്ടെയെന്ന് അവർ ആശംസിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീല ഈങ്ങോളി അധ്യക്ഷത വഹിച്ചു. ഏഴാം വാർഡ് മെബർ ജസീല വി.കെ സ്വാഗതം പറഞ്ഞു.

മുൻ എം.എൽ.എ സി.കെ നാണു മുഖ്യാത്ഥിയായിരുന്നു. ബ്ലോക്ക് മെബർ എ.കെ ഗോപാലൻ, റിയാസ് കുനിയിൽ, എ.കെ ബാബു, ടി.എൻ.കെ ശരീന്ദ്രൻ മാസ്റ്റർ, ബാബു മാസ്റ്റർ,ഡോ.വി കുമാരൻ, ക്യഷ്ണൻ തകര നിലത്തിൽ,രാജൻ പി.പി.കെ, വി.ഒ.കെ ശശി, പി.പി ഇബ്രാഹിം, ശിവദാസ് കുനിയിൽ,സൂപ്പി എം.കെ , കെ.പി ബഷീർ, പവിത്രൻ മാസ്റ്റർ,സുധീഷ് ആർ.എസ് എന്നിവർ സംസാരിച്ചു . വാർഡ് വികസന സമിതി കൺവീനർ നാരയണൻ നെരോത്ത് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/119086/high-winners-are-the-gold-of-the-country-kk-rama-mla)