---
title: "റേഷൻ കടക്കാരുടെ വേതനം വർദ്ധിപ്പിക്കണം - കെആർഇഎഫ് "
english_title: "Wages of ration debtors should be increased - KREF"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/119087/wages-of-ration-debtors-should-be-increased-kref"
published_at: "2023-06-02T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a25b6debe2_krff.jpg"
keywords: []
---

# റേഷൻ കടക്കാരുടെ വേതനം വർദ്ധിപ്പിക്കണം - കെആർഇഎഫ് 

> **Lead Summary:** **വടകര: **റേഷൻ കടക്കാരുടെ വേതനം പ്രതിമാസം മുപ്പതിനായിരം രൂപയായി വർദ്ധിപ്പിക്കണമെന്ന് കേരള റേഷൻ എം പ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) വടകര താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.

## Article Content

**വടകര: **റേഷൻ കടക്കാരുടെ വേതനം പ്രതിമാസം മുപ്പതിനായിരം രൂപയായി വർദ്ധിപ്പിക്കണമെന്ന് കേരള റേഷൻ എം പ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) വടകര താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.

ജീവനക്കാരെ ഇ പി എഫ്, ഇ എസ് ഐ, മെഡിസെപ്പ് എന്നീ പദ്ധതികളില്‍ൽ ഉൾപ്പെടുത്തണമെന്നും നിലവിൽ റേഷൻകട നടത്തിവരുന്ന സെയിൽസ്മാൻമാരേയും താത്കാലിക ലൈസൻസികളെയും സ്ഥിരപ്പെടുത്തണമെന്നും ഇ-പോസ് തകരാറിന് ശാശ്വത പരിഹാരം വേണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കെ ആർ ഇ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി പി ജി പ്രിയൻ കുമാർ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പി പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ സത്യൻ, സി കെ ബാബു, കെ എം സുനീഷ് കുമാർ, വി പി രാജൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി കെ എം സുനീഷ് കുമാർ (പ്രസി), സി കെ ബാബു (സെക്ര), പി പ്രശാന്ത് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/119087/wages-of-ration-debtors-should-be-increased-kref)