---
title: "ജൈവ കലവറയിൽ; ജൈവ കർഷകസമിതി ജില്ല സമ്മേളനം 10 ന് വടകരയിൽ "
english_title: "In the organic pantry; District Conference of Organic Farmers Committee on 10th at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/119093/in-the-organic-pantry-district-conference-of-organic-farmers-committee-on-10th-at-vadakara"
published_at: "2023-06-02T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a2cb113225_kj.jpg"
keywords: []
---

# ജൈവ കലവറയിൽ; ജൈവ കർഷകസമിതി ജില്ല സമ്മേളനം 10 ന് വടകരയിൽ 

> **Lead Summary:** **വടകര: **കേരള ജൈവ കർഷകസമിതി കോഴിക്കോട് ജില്ല വാർഷിക സമ്മേളനം 10 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ രാമാനന്ദ ഓഡിറ്റോറിയത്തിന് സമീപമുള്ള ജൈവ കലവറയിൽ നടക്കും.

## Article Content

**വടകര: **കേരള ജൈവ കർഷകസമിതി കോഴിക്കോട് ജില്ല വാർഷിക സമ്മേളനം 10 ന് ശനിയാഴ്ച രാവിലെ 10 മണി മുതൽ രാമാനന്ദ ഓഡിറ്റോറിയത്തിന് സമീപമുള്ള ജൈവ കലവറയിൽ നടക്കും.

> "ജൈവകൃഷി: സിദ്ധാന്തവും പ്രയോഗവും" എന്ന വിഷയത്തിൽ മാത്യു ഉളിക്കൽ ക്ലാസ് എടുക്കും. ജൈവ വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും, വിത്ത് കൈമാറ്റം, പുതിയ കമ്മിറ്റി രൂപീകരണം എന്നിവയും ഉണ്ടാകും.

പങ്കെടുക്കുന്ന മുഴുവൻ പേർക്കും ജൈവ കാർഷിക ഉത്പന്നങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഭക്ഷണമാവും നൽകുക. ജൈവ കലവറയിൽ ചേർന്ന സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ടി കെ ജയപ്രകാശ് അധ്യക്ഷനായി.

സെക്രട്ടറി ഡോ. യു പത്മനാഭൻ, ടി ശ്രീനിവാസൻ, വടയക്കണ്ടി നാരായണൻ, ബാലകൃഷ്ണൻ ചേനോളി, പത്മനാഭൻ കണ്ണമ്പ്രത്ത്, രാജേന്ദ്രൻ പുറമേരി തുടങ്ങിയവർ സംസാരിച്ചു. ടി ശ്രീനിവാസൻ (ചെയർമാൻ), ഡോ. യു പത്മനാഭൻ (കൺവീനർ), കെ സുനിൽകുമാർ (ട്രഷറർ) ആയി കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/119093/in-the-organic-pantry-district-conference-of-organic-farmers-committee-on-10th-at-vadakara)