---
title: "വൈക്കം സത്യാഗ്രഹ സമര ശതാബ്ദി; എം.വി.ഗോവിന്ദൻ നാളെ വടകരയിൽ "
english_title: "Vaikom Satyagraha Struggle Centenary; MV Govindan in Vadakara tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/119097/vaikom-satyagraha-struggle-centenary-mv-govindan-in-vadakara-tomorrow"
published_at: "2023-06-02T23:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a2eb9ddcd8_mv_govindan.jpg"
keywords: []
---

# വൈക്കം സത്യാഗ്രഹ സമര ശതാബ്ദി; എം.വി.ഗോവിന്ദൻ നാളെ വടകരയിൽ 

> **Lead Summary:** **വടകര: **വടകര കേരളീയ നവോഥാന ചരിത്രത്തിലെ ഐതിഹാസിക ഏടായിരുന്ന വൈക്കം സത്യാഗ്രഹ സമര ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാ തല സെമിനാർ നാളെ വടകരയിൽ നടക്കും.

## Article Content

**വടകര: **വടകര കേരളീയ നവോഥാന ചരിത്രത്തിലെ ഐതിഹാസിക ഏടായിരുന്ന വൈക്കം സത്യാഗ്രഹ സമര ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാ തല സെമിനാർ നാളെ വടകരയിൽ നടക്കും.

കോഴിക്കോട് കേളു ഏട്ടൻ പഠന ഗവേക്ഷണ കേന്ദ്രത്തിന്റെയും വടകര മൊയാരത്ത് ശങ്കരൻ പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

രാവിലെ പത്തു മുതൽ വൈകിട്ട് ഏഴു വരെ ടൗൺഹാളിൽ നടക്കുന്ന സെമിനാർ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസ്ഥാനവും നവോഥാനം ചരിത്രവും, നവോഥാനത്തിന്റെ വർത്തമാനം എന്നീ രണ്ട് സെഷനുകളിലായി ഡോ. കെ എൻ ഗണേഷ്, ഡോ. കെ എം അനിൽ, ഡോ. മാളവിക ബിന്നി, കെഇഎൻ, ഡോ. സംഗീത ചേനം പുല്ലി, ഡോ. പി പവിത്രൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഡോ. സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യും. രജിസ്ട്രർ ചെയ്യുന്നവർക്കാണ് പ്രവേശനം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. 100 രൂപയാണ് ഫീസ്. ഫോൺ: 9447689766. സമാപന പരിപാടിയിൽ എല്ലാവർക്കും പങ്കെടുക്കാം. വൈക്കം സത്യാഗഹവുമായി ബന്ധപ്പെട്ട ചരിത്രമുഹൂർത്തങ്ങൾ കോർത്തിണക്കിയ പ്രദർശനവും ഉണ്ടാവും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/119097/vaikom-satyagraha-struggle-centenary-mv-govindan-in-vadakara-tomorrow)