---
title: "മിനിസ്റ്റേഴ്സ് ട്രോഫി; സഹകരണമന്ത്രിയുടെ പ്രത്യേകപുരസ്‌കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് "
english_title: "Minister's Trophy; Special Award of the Minister of Co-operation to Uralungal Labor Contract Society"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/11991/ministers-trophy-special-award-of-the-minister-of-co-operation-to-uralungal-labor-contract-society"
published_at: "2021-11-21T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a2afba2f9a_ulccs.jpg"
keywords: []
---

# മിനിസ്റ്റേഴ്സ് ട്രോഫി; സഹകരണമന്ത്രിയുടെ പ്രത്യേകപുരസ്‌കാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് 

> **Lead Summary:** **വടകര: **സഹകരണമേഖലയിൽ 2019-20 വര്‍ഷത്തെ മികച്ച പ്രവർത്തനത്തിനുള്ള സഹകരണമന്ത്രിയുടെ പ്രത്യേകപുരസ്‌കാരം (മിനിസ്റ്റേഴ്സ് ട്രോഫി) ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം വൈസ് ചെയർമാൻ വി.കെ. അനന്തൻ സഹകരണമന്ത്രി വി. എൻ. വാസവനിൽനിന്ന് ഏറ്റുവാങ്ങുന്നു.

## Article Content

**വടകര: **സഹകരണമേഖലയിൽ 2019-20 വര്‍ഷത്തെ മികച്ച പ്രവർത്തനത്തിനുള്ള സഹകരണമന്ത്രിയുടെ പ്രത്യേകപുരസ്‌കാരം (മിനിസ്റ്റേഴ്സ് ട്രോഫി) ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം വൈസ് ചെയർമാൻ വി.കെ. അനന്തൻ സഹകരണമന്ത്രി വി. എൻ. വാസവനിൽനിന്ന് ഏറ്റുവാങ്ങുന്നു.

സംസ്ഥാന സഹകരണയൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻനായർ, അംഗം കെ കെ നാരായണൻ, കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ്, വടകര നഗരസഭാ ചെയർമാൻ ഷഫീഖ് വടക്കയിൽ, സഹകരണ സംഘം രജിസ്ട്രാർ പി ബി നൂഹ്, അഡീഷണൽ രജിസ്ട്രാർ അനിത ടി ബാലൻ, കേരള ബാങ്ക് ഡയറക്‌ടർ ഇ രമേശ് ബാബു, കേരള ബാങ്ക് റീജണൽ മാനേജർ അബ്ദുൾ മുജീബ്, യു.എൽ.സി.സി.എസ്. ഡയറക്ടർ എം. പദ്മനാഭൻ, മാനേജിങ് ഡയറക്ടർ എസ്. ഷാജു, അസി. സെക്രട്ടറി കെ.പി. ഷാബു, ജിഎം (പ്രൊജക്ട്സ്) റ്റി.പി. രാജീവൻ തുടങ്ങിയവർ സമീപം.

ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സഹകരണവാരാഘോഷത്തിൻ്റെ സമാപന സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്. ചടങ്ങിന് ഇരിങ്ങൽ സർഗ്ഗാലയയിൽ എത്തിയ മന്ത്രിയെ അവിടത്തെ കലാകാരർ വരച്ച മന്ത്രിയുടെ ചിത്രം നല്കി സിഇഒ പി.പി. ഭാസ്കരൻ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/11991/ministers-trophy-special-award-of-the-minister-of-co-operation-to-uralungal-labor-contract-society)