---
title: "ബ്രിജ് ഭൂഷനെ തുറങ്കിലടക്കുക മഹിളാ ജനതാദള്‍ "
english_title: "Mahila Janata Dal undermine Brij Bhushan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/119941/mahila-janata-dal-undermine-brij-bhushan"
published_at: "2023-06-05T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647df06da6cb4_vatakara.jpg"
keywords: []
---

# ബ്രിജ് ഭൂഷനെ തുറങ്കിലടക്കുക മഹിളാ ജനതാദള്‍ 

> **Lead Summary:** **വടകര: **ഇന്ത്യന്‍ സ്ത്രീത്വത്തെ അവഹേളിക്കുന്ന നടപടികളുമായി പോകുന്ന ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്ത് ജയിലടക്കണമെന്ന് മഹിളാ ജനതാ ദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല കളത്തില്‍ ആവശ്യപ്പെട്ടു.

## Article Content

**വടകര: **ഇന്ത്യന്‍ സ്ത്രീത്വത്തെ അവഹേളിക്കുന്ന നടപടികളുമായി പോകുന്ന ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്ത് ജയിലടക്കണമെന്ന് മഹിളാ ജനതാ ദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല കളത്തില്‍ ആവശ്യപ്പെട്ടു.

ഭാരതത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈഗികാതിക്രമം നടത്തിയ പാര്‍ലിമെന്റംഗമായ ബ്രിജ് ഭൂഷന്‍ സിംഗിനെ സംരക്ഷിക്കുന്ന നടപടിയാണ് പ്രധാനമന്ത്രിയും കേന്ദ്ര ഗവണ്‍മെന്റും, സംഘപരിവാര്‍ നേതൃത്വവും സ്വീകരിക്കുന്നതെന്നും ഇത് അപലപനീയമാണെന്നും അവര്‍ പറഞ്ഞു.

പ്രധാനമന്ത്രി മൗനം വെടിയണം. രാജ്യത്ത് ഉയര്‍ന്നുവന്ന ബഹുജനാഭിപ്രായത്തെയും, സത്രീ മുന്നേറ്റത്തെയും അംഗീകരിച്ചുകൊണ്ട് എത്രയും വേഗം അദ്ദേഹത്തോട് പാര്‍ലിമെന്റഗത്വം രാജിവെക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടണമെന്ന് വിമല ആവശ്യപ്പെട്ടു.

ഓര്‍ക്കാട്ടേരിയില്‍ ചേര്‍ന്ന മഹിളാജനത ഏറാമല പഞ്ചായത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നൂറുകണക്കിന് മഹിളാജനതാ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

സമ്മേളനത്തില്‍ എല്‍.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി എം.കെ ഭാസ്‌കരന്‍, മഹിളാജനതാദള്‍ സംസ്ഥാന സെക്രട്ടറി സുജ ബാലുശ്ശേരി, ജില്ലാ പ്രസിഡണ്ട് എം.പി അജിത തുടങ്ങിയവര്‍ സംസാരിച്ചു. കെ.പി ബിന്ദു ആധ്യക്ഷം വഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/119941/mahila-janata-dal-undermine-brij-bhushan)