---
title: "പ്രകൃതി നടത്തം സംഘടിപ്പിച്ചു "
english_title: "Organized nature walks"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/119950/organized-nature-walks"
published_at: "2023-06-05T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647df542d1991_nadatham.jpg"
keywords: []
---

# പ്രകൃതി നടത്തം സംഘടിപ്പിച്ചു 

> **Lead Summary:** **ചോറോട്: **മുട്ടുങ്ങൽ സൗത്ത് യു .പി സ്കൂൾ ദിനാചരണ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു. ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി കെ.ടി ബസാറിലെ രയരോത്ത് ഇന്ദിരാ പച്ചത്തുരുത്തിലേക്കാണ് യു .പി വിഭാഗം കുട്ടികൾ പ്രോഗ്രാം സംഘടിപ്പിച്ചത്.

## Article Content

**ചോറോട്: **മുട്ടുങ്ങൽ സൗത്ത് യു .പി സ്കൂൾ ദിനാചരണ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു. ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി കെ.ടി ബസാറിലെ രയരോത്ത് ഇന്ദിരാ പച്ചത്തുരുത്തിലേക്കാണ് യു .പി വിഭാഗം കുട്ടികൾ പ്രോഗ്രാം സംഘടിപ്പിച്ചത്.

ഹരിതാമൃതത്തെ നെഞ്ചേറ്റി സ്വന്തം വീട്ടിൽ കുട്ടി വനം ഒരുക്കിയ സുബാഷ് ചന്ദ്രബോസിനെയും ഭാര്യ ഇന്ദിര ടീച്ചറെയും എം.എസ്.യു .പി ക്ലബ് ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിച്ചു.

ദിനാചരണകമ്മറ്റി കൺവീനർ ശ്രീരാഗ് മാസ്റ്റർ, അനുമോദ് ക്യഷ്ണ, സൗമ്യ ടീച്ചർ രമിത ടീച്ചർ, ധർമ്മ സുധ ടീച്ചർ, ജി സ്ന ടീച്ചർ, ബിന്ദു ടീച്ചർ ,പങ്കജ ടീച്ചർ, എന്നിവർ കുട്ടികളെ അനുഗമിച്ചു .

ദിനാചരണത്തിൻ്റെ ഭാഗമായി പരിസ്ഥിതി ദിന ക്വിസ്, ഡോക്യുമെൻ്ററി പ്രദർശനം, ശലഭോദ്യാന പാർക്ക് നിർമ്മാണം എന്നിങ്ങനെ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ ക്ലബിൻ കീഴിൽ നടപ്പിലാക്കും .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/119950/organized-nature-walks)