---
title: "എ ഐ ക്യാമറ; വടകരയിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു "
english_title: "AI Camera; Congress organized a protest in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/119967/ai-camera-congress-organized-a-protest-in-vadakara"
published_at: "2023-06-05T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e0186eb569_ai.jpg"
keywords: []
---

# എ ഐ ക്യാമറ; വടകരയിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു 

> **Lead Summary:** **വടകര:** എ.ഐ.ക്യാമറ അഴിമതിയിൽ സർക്കാരിനെതിരെ രാഷ്ട്രീയമായും നിയമപരമായും യുഡിഎഫ് നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി. മുൻ പ്രസിഡൻറ് കെ മുരളീധരൻഎംപി പറഞ്ഞു.

## Article Content

**വടകര:** എ.ഐ.ക്യാമറ അഴിമതിയിൽ സർക്കാരിനെതിരെ രാഷ്ട്രീയമായും നിയമപരമായും യുഡിഎഫ് നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി. മുൻ പ്രസിഡൻറ് കെ മുരളീധരൻഎംപി പറഞ്ഞു.

ഈ അഴിമതിയിൽസർക്കാർ ജുഡീഷ്യൽ അന്വേഷണം നടത്തുന്നില്ലെങ്കിൽ യുഡിഎഫ് നിയമപരമായ നടപടികളുമായി കോടതിയിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു.

എഐ കേമറയിലെ അഴിമതി ജുഡീഷണൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ നടത്തിയ ജില്ലാതല ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡണ്ട് സതീശൻ കുരിയാടിഅധ്യക്ഷതവഹിച്ചു യുഡിഎഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ, പി അശോകൻ , അഡ്വക്കേറ്റ് ഈ നാരായണൻ നായർ , ചന്ദ്രൻ മുഴിക്കൽ, ടി .വി. സുധീർകുമാർ ,കാവിൽ രാധാകൃഷ്ണൻ, പി .കെ ഹബീബ് ,അച്യുതൻ പുതിയേടത്ത്,ബാബു ഒഞ്ചിയം,പറമ്പത്ത് പ്രഭാകരൻ ,സുബിൻ മടപ്പള്ളി, പി .എസ് .രഞ്ജിത് കുമാർ, പ്രതീശൻ.സി.വി,കൗൺസിലർ പ്രേമകുമാരി,രജനി ,റീജ പറമ്പത്ത് ,സിറാജ് മുക്കാളി,നജീബ് താഴെ അങ്ങാടി,രാജേഷ് ചോറോട്,ടി .സി രാമചന്ദ്രൻ ,ആർ കെ പ്രവീൺകുമാർ,തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/119967/ai-camera-congress-organized-a-protest-in-vadakara)