---
title: "രാമത്ത് മലയെ സംരക്ഷിക്കണം ; വിദ്യാർഥി മതിൽ തീർത്ത് ചോറോട് എൽ പി സ്കൂൾ വിദ്യാർത്ഥികൾ "
english_title: "Ramath mountain should be protected; Chorod LP school students finished the student wall"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/119974/ramath-mountain-should-be-protected-chorod-lp-school-students-finished-the-student-wall"
published_at: "2023-06-05T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e03cee8725_mathil.jpg"
keywords: []
---

# രാമത്ത് മലയെ സംരക്ഷിക്കണം ; വിദ്യാർഥി മതിൽ തീർത്ത് ചോറോട് എൽ പി സ്കൂൾ വിദ്യാർത്ഥികൾ 

> **Lead Summary:** **മാലോൽമുക്ക് : **ചോറോട് രാമത്ത് മല സംരക്ഷിക്കുക സ്വകാര്യ വ്യക്തികളുടെ കൈയിലുള്ള മല ഇല്ലായ്മ ചെയ്യുന്നതിനെതിരെ മലയെ സംരക്ഷിക്കാൻ വേണ്ടി വിദ്യാർത്ഥികൾ വിദ്യാർത്ഥി മതിൽ തീർത്തു. ലോക -പരിസ്ഥിതി ദിനമായ ജൂൺ 05 തിങ്കൾ രാവിലെ 10മണിക്ക് വിദ്യാർത്ഥികൾ ചോറോട് എൽ.പിസ്കൂളിൽ നിന്ന് കാൽ നട റാലി നേരെ രാമത്ത് മലയിൽ എത്തിച്ചേർന്നു.

## Article Content

**മാലോൽമുക്ക് : **ചോറോട് രാമത്ത് മല സംരക്ഷിക്കുക സ്വകാര്യ വ്യക്തികളുടെ കൈയിലുള്ള മല ഇല്ലായ്മ ചെയ്യുന്നതിനെതിരെ മലയെ സംരക്ഷിക്കാൻ വേണ്ടി വിദ്യാർത്ഥികൾ വിദ്യാർത്ഥി മതിൽ തീർത്തു. ലോക -പരിസ്ഥിതി ദിനമായ ജൂൺ 05 തിങ്കൾ രാവിലെ 10മണിക്ക് വിദ്യാർത്ഥികൾ ചോറോട് എൽ.പിസ്കൂളിൽ നിന്ന് കാൽ നട റാലി നേരെ രാമത്ത് മലയിൽ എത്തിച്ചേർന്നു.

അധ്യാപകർ കുട്ടികളെ അനുഗമിച്ചു. ചോറോട് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ലിസി ശ്രീജിത്ത്‌ വിദ്യാർത്ഥികൾക്ക് വൃക്ഷ തൈ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.

അതുൽസുരേന്ദ്രൻ സ്വാഗതം പറഞ്ഞ പരുപാടി ടി.കെ ലീല ടീച്ചർ അധ്യക്ഷത വഹിച്ചു. മലയെ കുറിച്ച് പ്രദേശവാസിയും റിട്ടയേർഡ് ക്രാഫ്റ്റ് അധ്യാപകനായ കെ. പി സുരേന്ദ്രൻ മാസ്റ്റർ കുട്ടികളോട് സംവദിച്ചു.

അധ്യാപകരായ രജിഷ, സുബിനരാജ്, രേഷ്മ ടീച്ചർ, എന്നിവർ സംസാരിച്ചു. നസീറ, ഷഫീഖ് എന്നിവർ നേതൃത്വം നൽകി.

സ്കൂൾ വിദ്യാർത്ഥികൾക്കായി പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വീഡിയോ കാണിച്ചു നൽകി, കുട്ടികൾ സ്കൂളിൽ ഫല വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചാണ് വീടുകളിലേക്ക് മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/119974/ramath-mountain-should-be-protected-chorod-lp-school-students-finished-the-student-wall)