ഓർക്കാട്ടേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മറ്റിയുടെ ഒരുതൈ നടാംനല്ലനാളേക്ക് വേണ്ടി എന്ന പദ്ധതിയുടെ ഓർക്കാട്ടേരി യൂണിറ്റ് തല ഉദ്ഘാടനം ഓർക്കാട്ടേരി കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വ്യക്ഷ തെയ്കൾ നട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി റിയാസ് കുനിയിൽ നിർവഹിച്ചു.


യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡണ്ട് വിനോദൻ പുനത്തിൽ അധ്യക്ഷത വഹിച്ചു. ഓർക്കാട്ടേരി മർച്ചൻസ് അസോസിയേഷൻ ജന: സെക്രട്ടറി ടി.എൻ.കെ പ്രഭാകരൻ പരിസ്ഥതി സന്ദേശം നൽകി.
യൂത്ത് വിംഗ് യൂണിറ്റ് ജന: സെക്രട്ടറി കെ.കെ നവാസ് സ്വാഗതം പറഞ്ഞു.കെ.കെ റഹിം, ലിജി പുതിയടത്ത് , അഭിലാഷ് കോമത്ത്, അമീർ വളപ്പിൽ , അജിത്ത് മുംതാസ്, വിജേഷ് എം.കെ എന്നിവർ സംസാരിച്ചു.
Traders in Orchatry celebrate Environment Day