---
title: "പരിസ്ഥിതി ദിനത്തിൽ 1300 മുരിങ്ങ തൈകൾ നാടിന് സമർപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി "
english_title: "On Environment Day, 1300 moringa saplings were presented to the nation by the guaranteed workers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/119987/on-environment-day-1300-moringa-saplings-were-presented-to-the-nation-by-the-guaranteed-workers"
published_at: "2023-06-05T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e0b35c281d_azhiyur.jpg"
keywords: []
---

# പരിസ്ഥിതി ദിനത്തിൽ 1300 മുരിങ്ങ തൈകൾ നാടിന് സമർപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി 

> **Lead Summary:** **അഴിയൂർ: **ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി അഴിയൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾ. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഴിയൂർ പഞ്ചായത്ത് 16ആം വാർഡിലെ തീരദേശത്ത് സ്ഥാപിച്ച കാർഷിക നഴ്സറിയിലാണ് തൊഴിലാളികൾ 1300 ഗുണമേന്മയുള്ള മുരിങ്ങ തൈകൾ ഉൽപാദിപ്പിച്ചത്.

## Article Content

**അഴിയൂർ: **ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി അഴിയൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾ. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഴിയൂർ പഞ്ചായത്ത് 16ആം വാർഡിലെ തീരദേശത്ത് സ്ഥാപിച്ച കാർഷിക നഴ്സറിയിലാണ് തൊഴിലാളികൾ 1300 ഗുണമേന്മയുള്ള മുരിങ്ങ തൈകൾ ഉൽപാദിപ്പിച്ചത്.

തൈകളുടെ വിതരണോത്ഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷ ഉമ്മർ തൊഴിലുറപ്പ് പ്രവർത്തക ചന്ദ്രി പി വി ക്ക് നൽകി നിർവഹിച്ചു.

വാർഡ് മെമ്പർ സാലിം പുനത്തിൽ അദ്ധ്യക്ഷത നിർവഹിച്ചു. മഹാത്മ ഗാന്ധി എൻ ആർ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനീയർ അർഷിന പദ്ധതി വിശദീകരിച്ചു. എൻ ആർ ഇ ജി എസ് ഓവർസിയർ രഞ്ജിത് കുമാർ സ്വാഗതം പറഞ്ഞു.

ഏപ്രിൽ മാസത്തിൽ വിത്തുകൾ 7 മദർ ബെഡിലായി വിതക്കുകയും ഇവ വളർന്നതിന് ശേഷം മണ്ണ് ചാണകം പൂഴി എന്നിവ 1:1:1 എന്ന അനുപാതത്തിൽ പോളി യൂറിത്തീൻ കവറിൽ നിറച്ചതിന് ശേഷമാണ് തൈകൾ കവറിലേക്ക് മാറ്റിയത്. മുരിങ്ങ തൈകൾ അഴിയൂരിലെ മറ്റ് വാർഡുകളിലും സ്കൂളുകളിലും സൗജന്യമായി വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/119987/on-environment-day-1300-moringa-saplings-were-presented-to-the-nation-by-the-guaranteed-workers)