---
title: "ലിങ്ക് റോഡിൽ മാലിന്യം തള്ളി; ആരോഗ്യ വിഭാഗം കൈയോടെ പിടികൂടി "
english_title: "Dumped garbage on Link Road; The health department grabbed him by the arm"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12027/dumped-garbage-on-link-road-the-health-department-grabbed-him-by-the-arm"
published_at: "2021-11-21T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a5d01d6243_ .jpg"
keywords: []
---

# ലിങ്ക് റോഡിൽ മാലിന്യം തള്ളി; ആരോഗ്യ വിഭാഗം കൈയോടെ പിടികൂടി 

> **Lead Summary:** **വടകര :**ലിങ്ക് റോഡിൽ അറവുമാലിന്യം തള്ളുന്നത് പോലീസ് സഹായത്തോടെ നഗരസഭാ ഹെൽത്ത്‌ വിഭാഗം കൈയോടെ പിടികൂടി. വില്ല്യാപ്പള്ളി ചേക്കോട്ടി ബസാറിൽ തിരുവള്ളൂർ സ്വദേശി കള്ളാർക്കണ്ടി അബ്ദുള്ളയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്ന വല്യാണ്ടി ബീഫ് സ്റ്റാളിലെ അറവുമാലിന്യം പൊതുസ്ഥലത്തു തള്ളുന്നതിനു വടകര താഴെ അങ്ങാടി സ്വദേശികളായ നൗഫൽ, ഷമീർ എന്നിവർക്ക് കാശു കൊടുക്കുകയായിരുന്നു.

## Article Content

**വടകര :**ലിങ്ക് റോഡിൽ അറവുമാലിന്യം തള്ളുന്നത് പോലീസ് സഹായത്തോടെ നഗരസഭാ ഹെൽത്ത്‌ വിഭാഗം കൈയോടെ പിടികൂടി. വില്ല്യാപ്പള്ളി ചേക്കോട്ടി ബസാറിൽ തിരുവള്ളൂർ സ്വദേശി കള്ളാർക്കണ്ടി അബ്ദുള്ളയുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചു വരുന്ന വല്യാണ്ടി ബീഫ് സ്റ്റാളിലെ അറവുമാലിന്യം പൊതുസ്ഥലത്തു തള്ളുന്നതിനു വടകര താഴെ അങ്ങാടി സ്വദേശികളായ നൗഫൽ, ഷമീർ എന്നിവർക്ക് കാശു കൊടുക്കുകയായിരുന്നു.

മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ എടുപ്പിക്കുകയും വില്യാപ്പള്ളിയിലെ പ്രസ്തുത സ്ഥാപനത്തിൽ തിരിച്ചേൽപ്പിക്കുകയും ചെയ്തു. പിഴ അടക്കമുള്ള മറ്റു കർശനമായ നിയമ നടപടികൾ വ്യക്തിക്കും സ്ഥാപനത്തിനുമെതിരെ നഗരസഭ സ്വീകരിച്ചു വരുന്നു.

വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള. പഞ്ചായത്ത്‌ ഹെൽത്ത്‌ വിഭാഗം എന്നിവർ സ്ഥലത്തെത്തി. നടപടിക്രമങ്ങൾക് വടകര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ തങ്കരാജ്, വടകര നഗരസഭ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി. കോൺസ്റ്റബിൾ അതുൽ, ഡ്രൈവർ അജിത്, നഗരസഭ ഡ്രൈവർ സന്തോഷ്‌, എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12027/dumped-garbage-on-link-road-the-health-department-grabbed-him-by-the-arm)