---
title: "സ്വാതന്ത്ര്യ സമര ചരിത്രം വികലമാക്കാന്‍ ശ്രമിക്കുന്നവരെ യുവ ജനങ്ങള്‍ തിരിച്ചറിയണം: വി എസ് സുനില്‍കുമാര്‍"
english_title: "Youth should identify those who are trying to distort the history of freedom struggle: VS Sunilkumar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12032/youth-should-identify-those-who-are-trying-to-distort-the-history-of-freedom-struggle-vs-sunilkumar"
published_at: "2021-11-21T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619a67e8ba2bc_.jpg"
keywords: []
---

# സ്വാതന്ത്ര്യ സമര ചരിത്രം വികലമാക്കാന്‍ ശ്രമിക്കുന്നവരെ യുവ ജനങ്ങള്‍ തിരിച്ചറിയണം: വി എസ് സുനില്‍കുമാര്‍

> **Lead Summary:** **വടകര:** ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം മാറ്റാനുള്ള ശ്രമത്തെ യുവജനങ്ങള്‍ തിരിച്ചറിയണമെന്നും അതിനെതിരെയുള്ള പോരാട്ടത്തിന് എ ഐ വൈ എഫ് നേതൃത്വം നല്‍കണമെന്നും മുന്‍ മന്ത്രിയും സി പിഇന്ത്യുടെ സ്വാതന്ത്ര്യ സമര ചരിത്രം മാറ്റാനുള്ള ശ്രമത്തെ യുവജനങ്ങള്‍ തിരിച്ചറിയണമെന്നും അതിനെതിരെയുള്ള പോരാട്ടത്തിന് എ ഐ വൈ എഫ് നേതൃത്വതം നല്‍കണമെന്നും മുന്‍ മന്ത്രിയും സി പി ഐ നേതാവുമായി വി എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

## Article Content

**വടകര:** ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം മാറ്റാനുള്ള ശ്രമത്തെ യുവജനങ്ങള്‍ തിരിച്ചറിയണമെന്നും അതിനെതിരെയുള്ള പോരാട്ടത്തിന് എ ഐ വൈ എഫ് നേതൃത്വം നല്‍കണമെന്നും മുന്‍ മന്ത്രിയും സി പിഇന്ത്യുടെ സ്വാതന്ത്ര്യ സമര ചരിത്രം മാറ്റാനുള്ള ശ്രമത്തെ യുവജനങ്ങള്‍ തിരിച്ചറിയണമെന്നും അതിനെതിരെയുള്ള പോരാട്ടത്തിന് എ ഐ വൈ എഫ് നേതൃത്വതം നല്‍കണമെന്നും മുന്‍ മന്ത്രിയും സി പി ഐ നേതാവുമായി വി എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.

കാലഘട്ടം ആവശ്യപ്പെടുന്ന സാമൂഹ്യ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമാണ് എ ഐ വൈ എഫ്. രാജ്യത്തിനെരെ വെല്ലുവിളികള്‍ക്കെതിരെ പ്രശ്‌നങ്ങളില്‍ തുടക്കം മുതല്‍ രംഗത്ത് വന്ന യുവജന പ്രസ്ഥാനമാണിത്.

സ്വാതന്ത്ര്യ സമരവുമായി ബന്ധമുള്ള യുവജന പ്രസ്ഥാനം കൂടിയാണ്. എ ഐ വൈ എഫ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യുടെ ചരിത്രം പോലും മാറ്റി ആര്‍ എസ് എസിന്റെ അജണ്ട നടപ്പാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്.

വെറുപ്പിന്റെ രാഷ്ട്രീയമാണ് നമ്മള്‍ കാണുന്നത്. അനീതി ചോദ്യം ചെയ്യുന്നവരെ ഭീകരവാദികളെന്ന് മുദ്ര കുത്തുകയാണ് ഫാസിസ്റ്റ് രാഷ്ട്രീയമാണിത്. കര്‍ഷകരുടെ സമരത്തിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങിയെന്ന്‍  കരുതണ്ട. ഇതിന് പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ട്.

വിവിധ സംസ്ഥാന തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നാണ് ആ പ്രഖ്യാപനം. ഇതിന് തൊട്ട് മുമ്പും ഇതേ അടവ് കണ്ടതാണ്. ഇന്ധന വില വര്‍ദ്ധിപ്പിക്കാതിരിക്കുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വലിയ തോതില്‍ വില വര്‍ദ്ധിപ്പിച്ചത് നാം മറക്കരുത്.

ഏത് നിയമവും നടപ്പാക്കുമ്പോള്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യാറുണ്ട്. എന്നാല്‍ ജനങ്ങളുടെ ഹിതമറിയാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഭൂരിപക്ഷം ദുരുപയോഗം ചെയ്യുകയാണ്.

അദ്ദേഹം കുറ്റപ്പെടുത്തി. റിയാസ് അഹമ്മദ് രക്ത സാക്ഷി പ്രമേയവും, അഷറഫ് കുരുവട്ടൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ശ്രീജിത്ത് മുടപ്പിലായി,അജയ് ആവള,എന്‍ എം ബിജു,അഷറഫ് കുരുവട്ടൂര്‍ എന്നിവരടങ്ങുന്ന സ്റ്റിയറിങ്ങ് കമ്മറ്റിയും,അഡ്വ കെ പി ബിനൂപ്,വി കെ ദിനേശന്‍,എന്‍ അനുശ്രീ,വി എം സമീഷ്,അശ്വിന്‍ മനോജ് എന്നിവരടങ്ങുന്ന പ്രസീഡിയവും അഭിജിത്ത് കോറോത്ത് പ്രമേയ കമ്മറ്റി എന്നിവരടങ്ങുന്ന കമ്മറ്റികള്‍ സമ്മേളനത്തെ നിയന്ത്രിച്ചു. സി പി ഐ ജില്ലാ അസി സെക്രട്ടരി ടി കെ രാജന്‍ മാസ്റ്റര്‍.എന്‍ എം ബിജു,അഡ്വ പി ഗവാസ്,പ്രസംഗിച്ചു. .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12032/youth-should-identify-those-who-are-trying-to-distort-the-history-of-freedom-struggle-vs-sunilkumar)