---
title: "അണ്ണാറക്കണ്ണനും തന്നാലായത്; പുതുപ്പണം എസ് ബി സ്കൂൾ കുട്ടികളും ശുചീകരണത്തിൽ"
english_title: "Annarakanna also became his own; Puthupanam SB school children also for cleaning"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/120482/annarakanna-also-became-his-own-puthupanam-sb-school-children-also-for-cleaning"
published_at: "2023-06-07T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648088e643e61_puthuppanam.jpg"
keywords: []
---

# അണ്ണാറക്കണ്ണനും തന്നാലായത്; പുതുപ്പണം എസ് ബി സ്കൂൾ കുട്ടികളും ശുചീകരണത്തിൽ

> **Lead Summary:** **വടകര: **മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പുതുപ്പണം എസ് ബി സ്കൂൾ കുട്ടികളും ശുചീകരണത്തിന്. സംസ്ഥാന സർക്കാരിൻറെ മാലിന്യ മുക്തം നവകേരളം പദ്ധതിക്ക് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചൊല്ല് അന്വർഥമാക്കി പുതുപ്പണം സീനിയർ ബേസിക് സ്കൂളിലെ പരിസ്ഥിതി ക്ലബ് വിദ്യാർത്ഥികൾ കക്കട്ടി പുഴയോരത്തെ മാലിന്യങ്ങൾ നീക്കം ചെയ്തു.

## Article Content

**വടകര: **മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പുതുപ്പണം എസ് ബി സ്കൂൾ കുട്ടികളും ശുചീകരണത്തിന്. സംസ്ഥാന സർക്കാരിൻറെ മാലിന്യ മുക്തം നവകേരളം പദ്ധതിക്ക് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചൊല്ല് അന്വർഥമാക്കി പുതുപ്പണം സീനിയർ ബേസിക് സ്കൂളിലെ പരിസ്ഥിതി ക്ലബ് വിദ്യാർത്ഥികൾ കക്കട്ടി പുഴയോരത്തെ മാലിന്യങ്ങൾ നീക്കം ചെയ്തു.

പരിപാടി പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ രഞ്ജിൻ സി. കെ,ദിൽന ടീച്ചർ,നിവേദ്. ആർ, പ്രിയങ്ക പി. എം, അമർ സന്ദേശ് ആർ. എസ് സംസാരിച്ചു. വാർഡ് കൗൺസിലർ റജീന. ടി അധ്യക്ഷയായിരുന്നു.

വൃക്ഷത്തൈ നടൽ, പരിസ്ഥിതി ദിന പ്രതിജ്ഞ, ബോധവൽക്കരണ റാലി,സൈക്കിൾ റാലി തുടങ്ങി നിരവധി പരിപാടികൾ സ്കൂൾ പരിസ്ഥിതി ക്ലബ് ആസൂത്രണം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/120482/annarakanna-also-became-his-own-puthupanam-sb-school-children-also-for-cleaning)