---
title: "മൂന്നര പതിറ്റാണ്ടിനു ശേഷം ഒരുമിക്കാനായി ചോറോട് ഹൈസ്ക്കൂൾ എസ്.എസ്.സി. ബാച്ച് "
english_title: "Chorod High School S.S.C to unite after three and a half decades. Bach"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/120488/chorod-high-school-ssc-to-unite-after-three-and-a-half-decades-bach"
published_at: "2023-06-07T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64808c4382096_36years.jpg"
keywords: []
---

# മൂന്നര പതിറ്റാണ്ടിനു ശേഷം ഒരുമിക്കാനായി ചോറോട് ഹൈസ്ക്കൂൾ എസ്.എസ്.സി. ബാച്ച് 

> **Lead Summary:** **വടകര:** നീണ്ട മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷം പഴയ ക്ലാസ് മുറികൾ തേടി സഹപാഠികൾ ഒരുമിക്കുന്നു. ചോറോട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ 1987 പത്താംതരം ബാച്ച് ആഗസ്ത മാസം സ്കൂളിലെത്തുന്നു. സ്കൂൾ രജിസ്റ്റർ' പരിശോധിച്ച് അഡ്രസ് തേടിപ്പിടിച്ച് ഏകദേശം 40 പേർ ചേർന്ന് സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**വടകര:** നീണ്ട മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷം പഴയ ക്ലാസ് മുറികൾ തേടി സഹപാഠികൾ ഒരുമിക്കുന്നു. ചോറോട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ 1987 പത്താംതരം ബാച്ച് ആഗസ്ത മാസം സ്കൂളിലെത്തുന്നു. സ്കൂൾ രജിസ്റ്റർ' പരിശോധിച്ച് അഡ്രസ് തേടിപ്പിടിച്ച് ഏകദേശം 40 പേർ ചേർന്ന് സംഘാടക സമിതി രൂപീകരിച്ചു.

വീടുകൾ മാറി താമസിച്ചവർ, നാട് വിട്ട് അന്യസംസ്ഥാനങ്ങളിൽ സെറ്റിൽ ചെയ്തവർ, വിദേശത്തുള്ളവർ എന്നിങ്ങനെ 90 ഓളം പേർ ചേർന്ന വാട്സ് ആപ് ഗ്രൂപ്പ് രൂപീകരിച്ചു.കഴിഞ്ഞ ദിവസം കുരിക്കിലാട് യു പി.സ്കൂളിൽ ചേർന്ന ആദ്യ യോഗത്തിൽ 40 പേർ പങ്കെടുത്തു പലരും സ്കൂൾ വിട്ടതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ച ചിലരെ ഒട്ടും തിരിച്ചറിയാൻ പോലും കഴിയുന്നില്ല.

വികാരഭരിതമായിരുന്നു ആ കൂടിക്കാഴ്ച്ച.ആഗസ്ത് മാസത്തിൽ വിവിധ പരിപാടികളോടെ എല്ലാവരേയും കണ്ടെത്തി ഒരുമിച്ചുള്ള കൂടിച്ചേരലിനായ് ദിവസങ്ങൾ എണ്ണിക്കഴിയുകയാണിവർ.യോഗത്തിൽ സി.എം.രജി അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് വിലങ്ങിൽ സ്വാഗതം പറഞ്ഞു.

പ്രദീപൻ കണ്ടോത്ത്, സുനിൽകുമാർ എം.പി, ശശി നല്ലൂര്, പ്രേമരാജൻ, ബിന്ദു പ്രകാശ്, സജിത, രജനി എൻ, എം.എം.സജീവൻ, രാഘവൻ ടി.കെ. എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രദീപൻ കണ്ടോത്ത് ( ചെയർമാൻ) പുരുഷോത്തമൻ (വൈസ് ചെയർമാൻ) സി.എം.രജി (കൺവീനർ) എൻ.എം.വിനോദൻ (ജോ. കൺവീനർ) പ്രേമരാജൻ കെ.എം.(ട്രഷറർ)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/120488/chorod-high-school-ssc-to-unite-after-three-and-a-half-decades-bach)