---
title: "കദീജയ്ക്ക് സ്വർണ്ണക്കണ്ണീർ; മാതൃകയായി വടകരയിലെ ചുമട്ടുതൊഴിലാളികൾ "
english_title: "Golden tears for Kadija; Porters in Vadakara as an example"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/120744/golden-tears-for-kadija-porters-in-vadakara-as-an-example"
published_at: "2023-06-08T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481c3a59ac71_swarnam.jpg"
keywords: []
---

# കദീജയ്ക്ക് സ്വർണ്ണക്കണ്ണീർ; മാതൃകയായി വടകരയിലെ ചുമട്ടുതൊഴിലാളികൾ 

> **Lead Summary:** **വടകര: **നഷ്ട സമ്പാദ്യം തിരികെ കിട്ടിയപ്പോൾ കദീജയ്ക്ക് സ്വർണ്ണക്കണ്ണീർ. നേരിൻ്റെ മാതൃകയായി വടകരയിലെ ചുമട്ടുതൊഴിലാളികൾ . റോഡിൽ നിന്ന് കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരിച്ചു നൽകിയാണ് ചുമട്ടുതൊഴിലാളികൾ മാതൃകയായത്. മീത്തലങ്ങാടി വടക്കെടത് കദീജ എന്നവരുടെ സ്വർണം രണ്ടു ദിവസം മുമ്പാണ് മീത്തലങ്ങാടിക്കും വടകര ക്കുമിടയിൽ നഷ്ടപെട്ടത്.

## Article Content

**വടകര: **നഷ്ട സമ്പാദ്യം തിരികെ കിട്ടിയപ്പോൾ കദീജയ്ക്ക് സ്വർണ്ണക്കണ്ണീർ. നേരിൻ്റെ മാതൃകയായി വടകരയിലെ ചുമട്ടുതൊഴിലാളികൾ . റോഡിൽ നിന്ന് കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരിച്ചു നൽകിയാണ് ചുമട്ടുതൊഴിലാളികൾ മാതൃകയായത്. മീത്തലങ്ങാടി വടക്കെടത് കദീജ എന്നവരുടെ സ്വർണം രണ്ടു ദിവസം മുമ്പാണ് മീത്തലങ്ങാടിക്കും വടകര ക്കുമിടയിൽ നഷ്ടപെട്ടത്.

വാർഡ് മെമ്പർ ആബിദയെ വിവരം അറിയിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തി. ഇതെ തുടർന്ന് ഇന്ന് രാവിലെ തൊഴിലാളികൾ നമ്പറിൽ വാർഡ് മെമ്പറെ ബന്ധപ്പെട്ടു.

വടകരയിൽ ഉടമയെയും കൂട്ടി വടകരയിൽ എത്തി സ്വർണം കൈമാറി. മുഹമ്മദ് റാഫി, മുസ്തഫ എന്നിവർക്കാണ് വടകര മത്സ്യ മാർക്കറ്റിന്ന് സമീപത്തു നിന്ന് നാലര പവൻ സ്വർണാഭരണം കളഞ്ഞ് കിട്ടിയത്.

ചുമട്ടു തൊഴിലാളി അസോസിയേഷൻ പ്രതിനിധി ഹനീഫയുടെ സാനിധ്യത്തിൽ തൊഴിലാളികളായ മുഹമ്മദ്‌ റാഫി , മുസ്തഫ ,കാദർ എന്നിവരാണ് സ്വർണം ഉടമക്ക് നൽകിയത്. തിരിച്ചു കിട്ടിയതിൽ സന്തോഷ മുണ്ടെന്നും ഇതുമറ്റുള്ളവക്ക് മാതൃകയായിരിക്കുമെന്നും ഒരുപാട് നന്ദിയുണ്ട് അവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/120744/golden-tears-for-kadija-porters-in-vadakara-as-an-example)