---
title: "വടകരയിൽ 20 ന് യു ഡി എഫ് അഴിമതിവിരുദ്ധ ജനകീയ സായാഹ്ന സദസ്സ്"
english_title: "UDF anti-corruption public evening meeting on 20th at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/120782/udf-anti-corruption-public-evening-meeting-on-20th-at-vadakara"
published_at: "2023-06-08T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481efc280113_sayyanna_sadass.jpg"
keywords: []
---

# വടകരയിൽ 20 ന് യു ഡി എഫ് അഴിമതിവിരുദ്ധ ജനകീയ സായാഹ്ന സദസ്സ്

> **Lead Summary:** ** വടകര: **പിണറായി സർക്കാരിന്റെ ഭീമമായ അഴിമതിക്കെതിരെ ജൂൺ 20 ന് വടകരയിൽ ജനകീയ സായാഹ്ന സദസ്സ് നടത്താൻ യു ഡി എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

## Article Content

** വടകര: **പിണറായി സർക്കാരിന്റെ ഭീമമായ അഴിമതിക്കെതിരെ ജൂൺ 20 ന് വടകരയിൽ ജനകീയ സായാഹ്ന സദസ്സ് നടത്താൻ യു ഡി എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

പുതിയ സ്റ്റാന്റ് പരിസരത്ത് വൈകിട്ട് നാലിനാണ് പരിപാടി.എ.ഐ. ക്യാമറ, കെ. ഫോൺ ഇടപാടുകളിലെ അഴിമതി അന്വേഷിക്കുക, .മലയോരകർഷകരുടെ ജീവൻ രക്ഷിക്കാനും വന്യമൃഗങ്ങളിൽനിന്ന് കൃഷിയെ സംരക്ഷിക്കാനും നടപടി സ്വീകരിക്കുക,മയക്കുമരുന്ന് വ്യാപനം തടയാനും ലഹരിമാഫിയയെ അടിച്ചമർത്താനും നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സായാഹ്‌ന സദസ്സ് വിജയിപ്പിക്കാനായി മുന്നണി മുൻസിപ്പൽ ,പഞ്ചായത്ത് തല യോഗം ചേരും.

യോഗം ജില്ലാ കൺവീനർ അഹമ്മദ് പുനനക്കൽ ഉദ്‌ഘാടനം ചെയ്തു. ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.എം സി വടകര, എൻ പി അബ്ദുല്ല ഹാജി, സതീശൻ കുരിയാടി, പ്രദീപ് ചോമ്പാല,പുറന്തോടത്ത് സുകുമാരൻ, വി കെ അനിൽകുമാർ, പി ബാബുരാജ്, വി കെ പ്രേമൻ , ആർ രാജഗോപാൽ, നടക്കൽ വിശ്വൻ, അഡ്വ പി ടി കെ, നജ്മൽ, ഹാഷിം കാളംകുളം, കെ അൻവർ ഹാജി, അരവിന്ദൻ മാടക്കര,യൂ എ റഹീം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/120782/udf-anti-corruption-public-evening-meeting-on-20th-at-vadakara)