---
title: "കടലിനെ ചെന്നു തൊടുമ്പോൾ; സമുദ്ര ദിനാചാരണത്തിന്റെ ഭാഗമായി  മത്സ്യത്തൊഴിലാളികളെകാണാൻ എത്തി വിദ്യാർത്ഥികൾ "
english_title: "When you touch the sea; The students came to meet the fishermen as part of the Ocean Day celebrations"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/120807/when-you-touch-the-sea-the-students-came-to-meet-the-fishermen-as-part-of-the-ocean-day-celebrations"
published_at: "2023-06-08T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64820291e3659_vatakara.jpg"
keywords: []
---

# കടലിനെ ചെന്നു തൊടുമ്പോൾ; സമുദ്ര ദിനാചാരണത്തിന്റെ ഭാഗമായി  മത്സ്യത്തൊഴിലാളികളെകാണാൻ എത്തി വിദ്യാർത്ഥികൾ 

> **Lead Summary:** **വടകര:** അനിശ്ചിതമായ ആഴിത്തിരകൾക്കു മുകളിൽ സ്വജീവിതം കൈയിൽ പിടിച്ച് മത്സ്യബന്ധനം നടത്തി മറ്റുള്ളവരെ ഊട്ടുന്ന സാഹസികരാണ് നമ്മുടെ മത്സ്യത്തൊഴിലാളികൾ. പ്രളയകാലത്ത് നിരവധി മനുഷ്യരുടെ ജീവൻ രക്ഷിച്ച സൈനികരായും അവർ വാഴ്ത്തപ്പെട്ടു.

## Article Content

**വടകര:** അനിശ്ചിതമായ ആഴിത്തിരകൾക്കു മുകളിൽ സ്വജീവിതം കൈയിൽ പിടിച്ച് മത്സ്യബന്ധനം നടത്തി മറ്റുള്ളവരെ ഊട്ടുന്ന സാഹസികരാണ് നമ്മുടെ മത്സ്യത്തൊഴിലാളികൾ. പ്രളയകാലത്ത് നിരവധി മനുഷ്യരുടെ ജീവൻ രക്ഷിച്ച സൈനികരായും അവർ വാഴ്ത്തപ്പെട്ടു.

എന്നാൽ നിത്യജീവിതത്തിൽ അവരനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് മറ്റുള്ളവർ ഓർക്കാറുണ്ടോ ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടിയാണ് രാജ്യാന്തര സമുദ്ര ദിനമായി ഇന്നലെ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പുത്തൂരിലെ എൻ എസ് എസ് വളണ്ടിയർമാർ കുരിയാടിയിലെത്തിയത് .

> "കടലിനെ ചെന്നു തൊടുമ്പോൾ " എന്ന പരിപാടിയിൽ വിദ്യാർത്ഥികൾ മത്സ്യത്തൊഴിലാളികളുമായും രക്ഷാപ്രർത്തകരുമായും സംവദിക്കുകയും കടലറിവുകൾ പങ്കുവെക്കുകയും ചെയ്തു. മത്സ്യതൊഴിലാളികളായ പ്രഹ്ലാദൻ, ദേവദാസ് , പ്രിയേഷ്, രാമചന്ദ്രൻ ഷൈജു എന്നിവർ അനുഭവങ്ങൾ പങ്കുവെച്ച പരിപാടി പ്രശസ്ത എഴുത്തുകാരൻ ഡോ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു.

അദ്ദേഹം രചിച്ച സമുദ്ര ജീവിതവും മത്സ്യബന്ധന തൊഴിലുമായി ബന്ധപ്പെട്ട ആദ്യ നോവലായ പുള്ളിയൻ എന്ന കൃതിയും കുട്ടികൾക്ക് പരിചയപ്പെടുത്തി. പ്രോഗ്രാം ഓഫീസർ എ.വി. സുജ, സ്റ്റാഫ് സെക്രട്ടറി സി. ജാഫർ, വളണ്ടിയർ അഫ്രഫാത്തിമ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/120807/when-you-touch-the-sea-the-students-came-to-meet-the-fishermen-as-part-of-the-ocean-day-celebrations)