---
title: "മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി "
english_title: "Pre-monsoon cleaning work has started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/120810/pre-monsoon-cleaning-work-has-started"
published_at: "2023-06-08T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482050625921_sucheekaranam.jpg"
keywords: []
---

# മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി 

> **Lead Summary:** **വടകര: **മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറാമല ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ ശൂചീകരണ പ്രവർത്തനം നടത്തി.

## Article Content

**വടകര: **മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറാമല ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ ശൂചീകരണ പ്രവർത്തനം നടത്തി.

ഒ.പി.കെ ബസ്സ് സ്റ്റോപ്പ് പരിസരം,ഓർക്കാട്ടേരി വൈകിലശ്ശേരി റോഡ്, കൊമ്മണേരിപാലം പരിസരം തുടങ്ങി വിവിധ സ്ഥലങ്ങൾ ശുചീകരിച്ചു. വാർഡ് മെമ്പർ ഷുഹൈബ് കുന്നത്ത് ശുചീകരണം ഉൽഘാടനം ചെയ്തു.

ഹരിതസേന അംഗം സുമിഷ എടോരിമിത്തൽ അധ്യക്ഷത വഹിച്ചു സുലൈമാൻ കെ.ഇ,ജയന്തി പുത്തൻപുരയിൽ,ബിന്ദു കെ.പി,ലിബിന,അജിത,സുമിത്രപടയംകണ്ടി,രമ കെ.കെ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/120810/pre-monsoon-cleaning-work-has-started)