---
title: "വടകര ബസ് യാത്രക്കിടെ മോഷണം; തമിഴ്നാട്  സ്വദേശിനി പിടിയിൽ "
english_title: "Theft during Vadakara bus journey; A native of Tamil Nadu was arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/120972/theft-during-vadakara-bus-journey-a-native-of-tamil-nadu-was-arrested"
published_at: "2023-06-09T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482ec193b762_moshanam.jpg"
keywords: []
---

# വടകര ബസ് യാത്രക്കിടെ മോഷണം; തമിഴ്നാട്  സ്വദേശിനി പിടിയിൽ 

> **Lead Summary:** **വടകര: **വടകര ബസ് യാത്രക്കിടെ മോഷണം . വടകര ആയഞ്ചേരി റൂട്ടിൽ ഓടുന്ന ശ്രയസ്‌ ബസ്സിലാണ് മോഷണം നടന്നത് . കാവ്യായാണ് അറസ്റ്റിലായത് .

## Article Content

**വടകര: **വടകര ബസ് യാത്രക്കിടെ മോഷണം . വടകര ആയഞ്ചേരി റൂട്ടിൽ ഓടുന്ന ശ്രയസ്‌ ബസ്സിലാണ് മോഷണം നടന്നത് . കാവ്യായാണ് അറസ്റ്റിലായത് .

വടകര ഗവണ്മെന്റ് ആശുപത്രി പരിസരത്ത് നിന്ന് പഴയ ബസ്സ്റ്റാൻഡിലേക്കുള്ള യാത്രയിലായിരുന്നു വള്ളിയാട് സ്വദേശി സുധയുടെ ഒന്നേമുക്കാൽ പവൻ വരുന്ന സ്വർണ്ണാഭരണം നഷ്ടമായത് .

പിന്നാലെ ബസ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും കാവ്യയുടെ ബാഗിൽ നിന്ന് സ്വർണ്ണമാല കണ്ടെടുക്കുകയും ചെയ്തു .

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു . തിരക്കേറിയ ബസ്സുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അറസ്റ്റിലായ കാവ്യയെന്ന് പൊലീസ് പറഞ്ഞു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/120972/theft-during-vadakara-bus-journey-a-native-of-tamil-nadu-was-arrested)