---
title: " പട്ടയമേള 12 ന്; വടകരയിൽ 2,206 പട്ടയങ്ങൾ  വിതരണം ചെയ്യും "
english_title: "Pattaya Mela at 12; 2,206 land titles will be distributed in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/121023/pattaya-mela-at-12-2206-land-titles-will-be-distributed-in-vadakara"
published_at: "2023-06-09T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648310eeca4ac_pattayamela.jpg"
keywords: []
---

#  പട്ടയമേള 12 ന്; വടകരയിൽ 2,206 പട്ടയങ്ങൾ  വിതരണം ചെയ്യും 

> **Lead Summary:** **വടകര:** സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന പട്ടയമേള ജൂൺ 12 ന് നടക്കും. 8,216 പട്ടയങ്ങളാണ് വിതരണം ചെയ്യുക. 8007 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ, ഭൂപതിവ് ചട്ട പ്രകാരം 209 പട്ടയങ്ങൾ എന്നിവയാണ് വിതരണം ചെയ്യുന്നത്.

## Article Content

**വടകര:** സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന പട്ടയമേള ജൂൺ 12 ന് നടക്കും. 8,216 പട്ടയങ്ങളാണ് വിതരണം ചെയ്യുക. 8007 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ, ഭൂപതിവ് ചട്ട പ്രകാരം 209 പട്ടയങ്ങൾ എന്നിവയാണ് വിതരണം ചെയ്യുന്നത്.

ഇതിൽ മുനിസിപ്പൽ കോർപ്പറേഷൻ ഭൂപതിവ് ചട്ടപ്രകാരം 37 പട്ടയങ്ങൾ, 34 മിച്ചഭൂമി പട്ടയങ്ങൾ 138 കോളനി പട്ടയങ്ങൾ, എന്നിങ്ങനെയാണ് വിതരണം ചെയ്യുക. കോഴിക്കോട് ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ-5100, വടകര ലാൻഡ് ട്രിബ്യൂണൽ 2,206, ദേവസ്വം -450, കോഴിക്കോട് സ്പെഷ്യൽ താഹസിൽദാർ റവന്യൂ റിക്കവറി-118, സ്പെഷ്യൽ തഹസിൽദാർ എൽ. എ കൊയിലാണ്ടി -133 എന്നിങ്ങനെയാണ് പട്ടയങ്ങൾ.

ജൂൺ 12 ന് ഉച്ചക്ക് രണ്ട് മണിക്ക് ജൂബിലി ഹാളിലാണ് പട്ടയമേള നടക്കുക. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷത വഹിക്കും.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, മേയർ ഡോ. ബീന ഫിലിപ്പ് എന്നിവർ മുഖ്യാതിഥികളാകും. ജില്ലയിലെ എം പി മാർ, എം എൽ എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഉദ്യോഗസ്ഥർ തുടങ്ങിയർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/121023/pattaya-mela-at-12-2206-land-titles-will-be-distributed-in-vadakara)