---
title: "അക്രമവും പ്രതിഷേധവും; കെട്ടിട ഉടമയ്ക്കെതിരെ വില്യാപ്പള്ളിയിൽ വ്യാപാരിയുടെ കുത്തിയിരിപ്പ് സമരം "
english_title: "violence and protest; Traders' sit-in strike against the building owner in Vilyapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/121095/violence-and-protest-traders-sit-in-strike-against-the-building-owner-in-vilyapally"
published_at: "2023-06-09T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64834ef0cf5f0_vatakara.jpg"
keywords: []
---

# അക്രമവും പ്രതിഷേധവും; കെട്ടിട ഉടമയ്ക്കെതിരെ വില്യാപ്പള്ളിയിൽ വ്യാപാരിയുടെ കുത്തിയിരിപ്പ് സമരം 

> **Lead Summary:** **വടകര: **വില്യാപ്പള്ളിയിൽ അക്രമവും പ്രതിഷേധവും. കെട്ടിട ഉടമയ്ക്കെതിരെ വ്യാപാരിയുടെ കുത്തിയിരിപ്പ് സമരം. 32 വർഷക്കാലം വില്യാപ്പള്ളിയിൽ പ്രവർത്തിച്ചുവരുന്ന കെ കെ എൻജിനീയറിങ് വർക്ക്സ് എന്ന സ്ഥാപനം നടത്തിവരുന്ന കൊടക്കലാം കണ്ടി കൃഷ്ണൻ കെട്ടിട ഉടമയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ കെട്ടിടം പൊളിച്ചു മാറ്റുകയും എന്നാൽ പുതിയ കെട്ടിടം നിർമ്മിച്ചപ്പോൾ കൃഷ്ണന് മുറി നൽകാൻ കെട്ടിട ഉടമ തയ്യാറായില്ല.

## Article Content

**വടകര: **വില്യാപ്പള്ളിയിൽ അക്രമവും പ്രതിഷേധവും. കെട്ടിട ഉടമയ്ക്കെതിരെ വ്യാപാരിയുടെ കുത്തിയിരിപ്പ് സമരം. 32 വർഷക്കാലം വില്യാപ്പള്ളിയിൽ പ്രവർത്തിച്ചുവരുന്ന കെ കെ എൻജിനീയറിങ് വർക്ക്സ് എന്ന സ്ഥാപനം നടത്തിവരുന്ന കൊടക്കലാം കണ്ടി കൃഷ്ണൻ കെട്ടിട ഉടമയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ കെട്ടിടം പൊളിച്ചു മാറ്റുകയും എന്നാൽ പുതിയ കെട്ടിടം നിർമ്മിച്ചപ്പോൾ കൃഷ്ണന് മുറി നൽകാൻ കെട്ടിട ഉടമ തയ്യാറായില്ല.

സർവ്വകക്ഷികൾ പലതവണ കെട്ടിട ഉടമയുമായി സംസാരിച്ചെങ്കിലും ഉടമ തയാറായില്ല. ഇന്ന് കെട്ടിട ഉടമ മുറി തുറക്കുകയും അവിടെയുണ്ടായിരുന്ന ഇലക്ട്രിക് വസ്തുക്കൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി ആക്ഷേപം ഉണ്ട് .

ഇതിൽ പ്രതിഷേധിച്ച് കൃഷ്ണൻ കടക്ക് മുന്നിൽ കുത്തിയിരുന്നു. കൃഷ്ണന് പിന്തുണയുമായി വില്യാപ്പള്ളിയിലെ സർവകക്ഷികൾ രംഗത്ത് വന്നു. ഉച്ചക്ക് രണ്ടുമണിക്ക് ഉടമയും കുറെ ഗുണ്ടകളും വന്ന് കൃഷ്ണനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതി ഉയർന്നു. ഇതിന് തടയാൻ ശ്രമിച്ച സർവകക്ഷി നേതാക്കളെയും ആക്രമിച്ചുവെന്ന പരാതിയുണ്ട്.

കൃഷ്ണനെയും സർവ്വകക്ഷി നേതാക്കളെയും ആക്രമിക്കാൻ ശ്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർവ്വകക്ഷിയുടെ നേതൃത്വത്തിൽ അമരാവതിയിൽ നിന്നും വില്യാപ്പള്ളി യിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ യോഗത്തിൽ ടിപി ചന്ദ്രൻ അധ്യക്ഷത വഹിച്ചു പി കെ ചന്ദ്രൻ , വിനോദ് ചെറിയത്ത് ,കുറ്റിയിൽ ചന്ദ്രൻ എൻ എം രാജീവൻ പി കെ സുധി വിനോദൻ റിലാക്സ് എൻ ഗിരീഷ് കുമാർ ശ്രീജേഷ് കൊറ്റ്യാം വെള്ളി എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ആയാടത്തിൽ രവീന്ദ്രൻ കെ കെ ചന്ദ്രൻ എ പി അമർനാഥ് പിലാവുള്ളി രമേശൻ മുണ്ടോളി രവി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/121095/violence-and-protest-traders-sit-in-strike-against-the-building-owner-in-vilyapally)