---
title: "ഒഞ്ചിയത്ത് കരുത്ത് തെളിയിച്ച്  റവല്യൂഷണറി യൂത്ത്  "
english_title: "Proving the strength of Onchiyam Revolutionary Youth"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/12114/proving-the-strength-of-onchiyam-revolutionary-youth"
published_at: "2021-11-22T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b35d4e0f58_K K RAMA .jpg"
keywords: []
---

# ഒഞ്ചിയത്ത് കരുത്ത് തെളിയിച്ച്  റവല്യൂഷണറി യൂത്ത്  

> **Lead Summary:** ഓര്‍ക്കാട്ടേരി: വര്‍ഗ്ഗീയതയും കോര്‍പ്പറേറ്റിസവും നമ്മുടെ മതേതര ജനാധിപത്യ ജീവിതത്തെ വിഴുങ്ങാന്‍ വാപിളര്‍ക്കുന്ന കാലത്ത് പ്രതിരോധമാണ് യുവത്വത്തിന്റെ ഉത്സവമെന്ന പ്രഖ്യാപനവുമായി റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി മുയിപ്രയില്‍ യൗവ്വനസമരോത്സവ് സംഘടിപ്പിച്ചു. രാഷ്ട്രീയ മത_മൂലധന വേഴ്ച്ചക്കെതിരായ പ്രതിരോധയുവതയുടെ ഒത്തുചേരല്‍ കെ.കെ രമ എം.ല്‍.എ ഉദ്ഘാടനം ചെയ്തു.

## Article Content

ഓര്‍ക്കാട്ടേരി: വര്‍ഗ്ഗീയതയും കോര്‍പ്പറേറ്റിസവും നമ്മുടെ മതേതര ജനാധിപത്യ ജീവിതത്തെ വിഴുങ്ങാന്‍ വാപിളര്‍ക്കുന്ന കാലത്ത് പ്രതിരോധമാണ് യുവത്വത്തിന്റെ ഉത്സവമെന്ന പ്രഖ്യാപനവുമായി റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി മുയിപ്രയില്‍ യൗവ്വനസമരോത്സവ് സംഘടിപ്പിച്ചു. രാഷ്ട്രീയ മത_മൂലധന വേഴ്ച്ചക്കെതിരായ പ്രതിരോധയുവതയുടെ ഒത്തുചേരല്‍ കെ.കെ രമ എം.ല്‍.എ ഉദ്ഘാടനം ചെയ്തു.

രാവിലെ 9 മുതല്‍ രാത്രി 9 വരെ വിഭാവിതമായ യൗവ്വനസമരോത്സവ് ആദ്യവസാനം അണിനിരന്ന യുവജനങ്ങളുടേയും പൊതുജനങ്ങളുടേയും നിറഞ്ഞ പങ്കാളിത്തം കൊണ്ട് വേറിട്ട രാഷ്ട്രീയ അനുഭവമായി മാറി.സമരപെണ്‍മ, തെരുവുവര, കനല്‍ക്കവിത, പോര്‍മുഖപ്പാട്ട്,നേര്‍വാക്ക്, പടനിലത്താളം തുടങ്ങിയ സര്‍ഗ്ഗാവിഷ്‌കാരങ്ങളാല്‍ പ്രതിരോധരാഷ്ട്രീയ സമ്പന്നമായ ഈ ഒത്തുചേരല്‍ വിദ്വേഷവിഭജന രാഷ്ട്രീയത്തിനെതിരായ ഒഞ്ചിയം യുവതയുടെ ജൈവപ്രഖ്യാപനമായി മാറി.

എന്‍.വി ബാലകൃഷ്ണന്‍,എന്‍. വേണു, കെ.എസ് ഹരിഹരന്‍,ടി.കെ സിബി,ജി.രതീഷ്,പി.ടി നിഖില്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് മിഴിവേകി യുവതീയുവാക്കളുടെ കലാപരിപാടികളും, ഫ്‌ലവേഴ്ചാനല്‍ ഫെയിം മണികണ്ഠന്‍ നയിച്ച നാടന്‍ പാട്ടും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/12114/proving-the-strength-of-onchiyam-revolutionary-youth)