---
title: "വടകരയിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് 15 പേർക്ക് പരിക്ക് "
english_title: "15 injured as private bus overturns in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/121232/15-injured-as-private-bus-overturns-in-vadakara"
published_at: "2023-06-10T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648424f193a0b_vatakara.jpg"
keywords: []
---

# വടകരയിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് 15 പേർക്ക് പരിക്ക് 

> **Lead Summary:** **വടകര:** വടകരയിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് 15 പേർക്ക് പരിക്ക് . കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മടപ്പള്ളിക്ക് സമീപം ദേശീയ പാതയുടെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.

## Article Content

**വടകര:** വടകരയിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് 15 പേർക്ക് പരിക്ക് . കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മടപ്പള്ളിക്ക് സമീപം ദേശീയ പാതയുടെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.

പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബസിൽ മുപ്പതോളം പേർ ഉണ്ടായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പോലീസ്യം ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/121232/15-injured-as-private-bus-overturns-in-vadakara)