---
title: "ഓവ് ചാൽ നികത്തി; രാമത്ത് മുക്ക്- നാങ്കണ്ടിമുക്ക് റോഡ് തകർന്നു "
english_title: "Filled with ov chall; Ramat Muk-Nangandimuk road was damaged"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/121242/filled-with-ov-chall-ramat-muk-nangandimuk-road-was-damaged"
published_at: "2023-06-10T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64842af66d3c6_road.jpg"
keywords: []
---

# ഓവ് ചാൽ നികത്തി; രാമത്ത് മുക്ക്- നാങ്കണ്ടിമുക്ക് റോഡ് തകർന്നു 

> **Lead Summary:** **വടകര: **മഴ പെയ്തതോടെചോറോട് ഈസ്റ്റ് രാമത്ത് മുക്ക് ബസ്സ് സ്റ്റോപ്പിൽ നിന്നും കുരിക്കിലാടേക്കുള്ള രാമത്ത് മുക്ക്- നാങ്കണ്ടിമുക്ക് റോഡ് കിഴക്കെ താഴ ഭാഗം പാടേ തകർന്നു. ഇവിടെ റോഡരുകിലെ ഓവ്ചാൽ സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയതാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

## Article Content

**വടകര: **മഴ പെയ്തതോടെചോറോട് ഈസ്റ്റ് രാമത്ത് മുക്ക് ബസ്സ് സ്റ്റോപ്പിൽ നിന്നും കുരിക്കിലാടേക്കുള്ള രാമത്ത് മുക്ക്- നാങ്കണ്ടിമുക്ക് റോഡ് കിഴക്കെ താഴ ഭാഗം പാടേ തകർന്നു. ഇവിടെ റോഡരുകിലെ ഓവ്ചാൽ സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയതാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

വൈക്കിലശ്ശേരി ബ്രാഞ്ച് കനാൽ തുറക്കുമ്പോൾ തന്നെ ഈ റോഡിന്റെ ഓവ്ചാലിലൂടെ വെള്ളം ഉറവയായി ഒഴുകുമായിരുന്നു. ഓവ്ചാൽ അടച്ചതോടെ റോഡിലൂടെ വെള്ളം ഒഴുകുകയും ടാറിട്ട ഭാഗങ്ങൾ താഴ്ന്നു പോകുകയും ചെയ്യുന്നു.

നിരവധി വാഹനങ്ങൾ ഇവിടെ താഴ്ന്നു അപകടത്തിൽപ്പെട്ടിട്ടുണ്ട്. കാൽനടയാത്ര പോലും പറ്റാത്ത തരത്തിൽ ചെളി നിറഞ്ഞിരിക്കുകയാണിവിടെ. ചോറോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, കുരിക്കിലാട് യു.പി.സ്കൂൾ, ചോറോട് ബേങ്ക് കുരിക്കിലാട് ശാഖ, കുരിക്കിലാട്റേഷൻ കട എന്നിവിട ങ്ങളിൽ ചോറോട് ഈസ്റ്റിൽ നിന്നും എത്തിച്ചേരാനുള്ള ഏക വഴിയാണിത്.

റോഡ് തകർന്നതു കാരണം ഒരു കിലോമീറ്ററിലധികം ചുറ്റിയാണ് സ്കൂൾ വാഹനങ്ങളടക്കം വിദ്യാർത്ഥികളും മറ്റും യാത്ര ചെയ്യുന്നത്.

സ്വകാര്യ സ്ഥലമുടമക്കെതിരെ നടപടിയെടുക്കണമെന്നും റോഡ് പൂർവ്വസ്ഥിതിയിലാക്കാനുള്ള ചെലവ് ഇവരിൽ നിന്നും ഈടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/121242/filled-with-ov-chall-ramat-muk-nangandimuk-road-was-damaged)