---
title: "'മടിത്തട്ട്' കുട്ടികൾക്കായി സൗജന്യ ഉദര രോഗ നിർണ്ണയ ക്യാമ്പ് 19 ന്; രജിസ്ട്രേഷൻ തുടങ്ങി "
english_title: "Free stomach disease screening camp for 'Madithat' children on 19; Registration has started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/121260/free-stomach-disease-screening-camp-for-madithat-children-on-19-registration-has-started"
published_at: "2023-06-10T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648437d942232_madithatt.jpg"
keywords: []
---

# 'മടിത്തട്ട്' കുട്ടികൾക്കായി സൗജന്യ ഉദര രോഗ നിർണ്ണയ ക്യാമ്പ് 19 ന്; രജിസ്ട്രേഷൻ തുടങ്ങി 

> **Lead Summary:** **വടകര: **ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ ജീവകാരുണ്യ സേവന പദ്ധതിയായ മടിത്തട്ടിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ ഉദര രോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നു. നാദാപുരം റോഡിലെ മടത്തട്ട് ആസ്ഥാനത്തിലാണ് ക്യാമ്പ് നടക്കുക.

## Article Content

**വടകര: **ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ ജീവകാരുണ്യ സേവന പദ്ധതിയായ മടിത്തട്ടിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സൗജന്യ ഉദര രോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നു. നാദാപുരം റോഡിലെ മടത്തട്ട് ആസ്ഥാനത്തിലാണ് ക്യാമ്പ് നടക്കുക.

ചെന്നൈയിലെ റെല ആശുപത്രിയിലെ ശിശു രോഗ വിഭാഗ വിദഗ്ദ്ധനായ ഡോ. വി.ആർ.ജഗദീഷ് മേനോൻ ക്യാമ്പിന് നേതൃത്വം നൽകും. 19 തിങ്കളാഴ്ച രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ്.

യുഎൽസിസിഎസ് ഫൗണ്ടേഷൻ, യുഎൽസിസിഎസ് ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മഞ്ഞപിത്തം, വയർ വീർക്കൽ, തുടർച്ചയായ വയറിളക്കം, കുട്ടികളിലെ വളർച്ചക്കുറവ്, രക്തസ്രാവം, കുട്ടികളിലെ ഹെപ്പറ്റൈറ്റിസ് ബി,സി, അമിത ക്ഷീണം തുടങ്ങിയവയാണ് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ.

കുട്ടികളിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുന്നുവെങ്കിൽ ഉടൻ തന്നെ ചികിത്സ നൽകേണ്ടതാണ്. രോഗ നിർണ്ണയ ക്യാമ്പിൽ പങ്കെടുക്കാനായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 50 കുട്ടികളെ സൗജന്യമായി പരിശോധിക്കുന്നു.

രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾ ലഭിക്കാനും 9645545151 ,8086660135 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/121260/free-stomach-disease-screening-camp-for-madithat-children-on-19-registration-has-started)