---
title: "വടകരയിലെ സ്വകാര്യ ബസ്സ് അപകടം; പരിക്കേറ്റരുടെ വിവരങ്ങൾ പുറത്ത് "
english_title: "Private bus accident in Vadakara; Details of the injured are out"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/121293/private-bus-accident-in-vadakara-details-of-the-injured-are-out"
published_at: "2023-06-10T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64844de5c2098_vatakara1.jpg"
keywords: []
---

# വടകരയിലെ സ്വകാര്യ ബസ്സ് അപകടം; പരിക്കേറ്റരുടെ വിവരങ്ങൾ പുറത്ത് 

> **Lead Summary:** **വടകര: **വടകരയിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മടപ്പള്ളിക്ക് സമീപം ദേശീയ പാതയുടെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്. പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

## Article Content

**വടകര: **വടകരയിൽ സ്വകാര്യ ബസ്സ് മറിഞ്ഞ് 15 പേർക്ക് പരിക്ക്. കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മടപ്പള്ളിക്ക് സമീപം ദേശീയ പാതയുടെ വശത്തെ താഴ്ചയിലേക്ക് മറിഞ്ഞത്. പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

ബസിൽ മുപ്പതോളം പേർ ഉണ്ടായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

അപകടത്തിൽ പരിക്കേറ്റ ദേവി പാലയാട്(66), നിഷ(44 ), സവിന(35), ഫാത്തിമ(36), അനിത(55), സീന (49 ), ഭാർഗവൻ(63) , അപർണ (23) എന്നിവരെ വടകര പാർക്കോ ഹോസ്പിറ്റലിലും തേജ( 20) കൊയിലോത്ത്, അഞ്ജലി (20) പുതിയൊട്ടിൽ, ശ്രയ (20 ) പറമ്പത്ത്, എന്നിവർ ജില്ലാ ആശുപത്രിയിലും ചികിത്സയിൽ ആണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/121293/private-bus-accident-in-vadakara-details-of-the-injured-are-out)