---
title: "പരിശീലനം നേടിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കുഞ്ഞിപ്പള്ളി സ്റ്റേഡിയത്തിൽ വച്ച് നടന്നു "
english_title: "The passing out parade of the trained cadets was held at the Kunjipally Stadium"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/121330/the-passing-out-parade-of-the-trained-cadets-was-held-at-the-kunjipally-stadium"
published_at: "2023-06-10T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484778036748_pared.jpg"
keywords: []
---

# പരിശീലനം നേടിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കുഞ്ഞിപ്പള്ളി സ്റ്റേഡിയത്തിൽ വച്ച് നടന്നു 

> **Lead Summary:** **വടകര: **ഗവ ഹയർ സെക്കന്റെ റി സ്കൂൾ മടപ്പള്ളി( ഗേൾസ് സ്കൂൾ മടപ്പള്ളി ) ജി.എച്ച് എസ് എസ് അഴിയൂർ , ജി.വി എച്ച് എസ് എസ് ഓർക്കാട്ടേരി എന്നീ സ്കൂളുകളിൽ 2021-2023 കാലയളവിൽ പരിശീലനം നേടിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കുഞ്ഞിപ്പള്ളി പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് നടന്നു.

## Article Content

**വടകര: **ഗവ ഹയർ സെക്കന്റെ റി സ്കൂൾ മടപ്പള്ളി( ഗേൾസ് സ്കൂൾ മടപ്പള്ളി ) ജി.എച്ച് എസ് എസ് അഴിയൂർ , ജി.വി എച്ച് എസ് എസ് ഓർക്കാട്ടേരി എന്നീ സ്കൂളുകളിൽ 2021-2023 കാലയളവിൽ പരിശീലനം നേടിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് കുഞ്ഞിപ്പള്ളി പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് നടന്നു.

വടകര നിയോജക മണ്ഡലം എം.എൽ എ ശ്രീമതി കെ.കെ രമ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചു. കോഴിക്കോട് റൂറൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം അഡീഷണൽ നോഡൽ ഓഫീസർ ശ്രീ സതീശൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ നിഷ പുത്തൻപുരയിൽ വൈസ് പ്രിൻസിപ്പൽമാരായ ജയരാജൻ നാമത്ത്റീന ടി, സജിത .കെ, നോഡൽ ഓഫീസ് സ്റ്റാഫ് ഷൈനി വി എം,കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ, ഡ്രിൽ ഇൻസ്ട്രക്ടർമാർ എന്നിവർ ചടങ്ങിന് നേതൃത്വം കൊടുത്തു.

രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി തുറന്ന ജീപ്പിൽ പരേഡ് ഇൻസ്പെക്ഷൻ നടത്തി. പരേഡ് കമാൻഡർ അനുഷ്ക്ക( GVHSS ഓർക്കാട്ടേരി) സെക്കൻഡ് കമാൻഡർ എം ശിവനന്ദ (ഗവ: ഹയർ സെക്കന്ററി സ്കൂൾ മടപ്പള്ളി) എന്നിവർ പരേഡ് മാർച്ച് നയിച്ചു.

അച്ചടക്കം, സാമൂഹ്യ ബോധം, പൗരബോധം, നിയമത്തോടുള്ള ആദരവ് എന്നീ മൂല്യങൾ മുഖമുദ്രയാക്കിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോഗ്രാം പാസിംഗ് ഔട്ട് കുഞ്ഞിപ്പള്ളിക്ക് നവ്യാനുഭവമായി മാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/121330/the-passing-out-parade-of-the-trained-cadets-was-held-at-the-kunjipally-stadium)